ചങ്ങനാശേരി: ഡിസിഎൽ ചങ്ങനാശേരി മേഖല ടാലന്റ് ഫെസ്റ്റിന്റെ രചന മത്സരങ്ങൾ എസ് ബി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ മാനേജർ ഫാ. ജേക്കബ് ചെത്തിപ്പുഴ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
ഹെഡ്മാസ്റ്റർ വിനോദ് ബാബു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡിസിഎൽ സംസ്ഥാന സമിതി അംഗം ആൻസി മേരി ജോൺ, മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം, സെക്രട്ടറി റോയി തോമസ്, ശാഖാ ഡയറക്ടർ സനു കെ. ജയിംസ്, കോട്ടയം പ്രവിശ്യ ലീഡർ റോൺ റെജി എന്നിവർ പ്രസംഗിച്ചു.25 സ്കൂളുകളിൽ നിന്നും 150-ലേറെ കുട്ടികൾ പങ്കെടുത്തു.
മറ്റു മത്സരങ്ങൾ 15-ാം തീയതി ശനിയാഴ്ച രാവിലെ കുരിശുംമൂട് സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻസ് മീഡിയ വില്ലേജിൽ വെച്ചു നടക്കും.
Tags : Talent Fest DCL Mekhala fest