x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ല്‍ ഓ​ട്ടോ​മേ​റ്റ​ഡ് ഫി​റ്റ്‌​ന​സ് ടെ​സ്റ്റി​ല്‍ 83.25% വി​ജ​യം

വെബ് ഡെസ്ക്
Published: September 18, 2026 02:15 AM IST | Updated: September 18, 2026 02:15 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന ഫി​റ്റ്‌​ന​സ് ടെ​സ്റ്റി​ല്‍ 83.25 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ന​ങ്ങ​ളും പാ​സാ​യ​താ​യി ആ​ര്‍​ടി​ഒ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 639 വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ 532 വാ​ഹ​ന​ങ്ങ​ളും ടെ​സ്റ്റ് വി​ജ​യി​ച്ചു. 106 വാ​ഹ​ന​ങ്ങ​ള്‍ പു​ന​ഃപ​രി​ശോ​ധ​ന​യ്ക്കാ​യി തി​രി​ച്ച​യ​ച്ചു.

പ​രി​ശോ​ധ​ന​യി​ല്‍ വാ​ഹ​നം പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ച്ച് ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ എ​ത്ര ത​വ​ണ വേ​ണ​മെ​ങ്കി​ലും വാ​ഹ​നം വീ​ണ്ടും ഫി​റ്റ്‌​ന​സ് ടെ​സ്റ്റി​നാ​യി ഹാ​ജ​രാ​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടെ​ന്നും ആ​ര്‍​ടി​ഒ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പൂ​ര്‍​ണ​മാ​യും ക​ംപ്യൂട്ടർ വത് കരിച്ച സെ​ന്‍​സ​റു​ക​ളും ഹൈ-​റെ​സ​ല്യൂ​ഷ​ന്‍ കാ​മ​റ​ക​ളും സ​ജ്ജീ​ക​രി​ച്ച ട്രാ​ക്കി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ പു​ക, ബ്രേ​ക്ക്, ശ​ബ്ദ​പ​രി​ശോ​ധ​ന, ഹെ​ഡ്‌ലൈറ്റ്, സ​സ്‌​പെ​ന്‍​ഷ​ന്‍ തു​ട​ങ്ങി​യ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ഇ​വി​ടെ ന​ട​ക്കു​ന്നു.

മാ​നു​വ​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ഒ​ഴി​വാ​ക്കി, നി​മി​ഷ​ങ്ങ​ള്‍​ക്ക​കം കൃ​ത്യ​മാ​യ ഡി​ജി​റ്റ​ല്‍ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കാ​നും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ‘വാ​ഹ​ന്‍' പോ​ര്‍​ട്ട​ലി​ലേ​ക്ക് ഡാ​റ്റ കൈ​മാ​റാ​നും ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കു​ന്നു. ഏ​ക​ദേ​ശം 10 മി​നി​റ്റി​നു​ള്ളി​ല്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​കും. ജി​ല്ല​യി​ല്‍ പൂ​യ​പ്പ​ള്ളി​യി​ലും ശാ​സ്താം​കോ​ട്ട ഭ​ര​ണി​ക്കാ​വി​ലു​മാ​ണ് എ​ടി​എ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ഓ​ട്ടോ​റി​ക്ഷ, ഗു​ഡ്‌​സ് വാ​ഹ​ന​മാ​ണ് കൂ​ടു​ത​ലാ​യും എ​ത്തി​യ​ത്. 272 വാ​ഹ​ന​ങ്ങ​ള്‍ ടെ​സ്റ്റ് ചെ​യ്ത​പ്പോ​ള്‍ 240 എ​ണ്ണം പാ​സാ​യി. 27 എ​ണ്ണം പു​ന​ഃപ​രി​ശോ​ധ​ന​യ്ക്കാ​യി തി​രി​ച്ച​യ​ച്ചു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ​യും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ​യും ടെ​സ്റ്റ് തു​ട​ങ്ങാ​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും വ​കു​പ്പുത​ല സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ വൈ​കു​ക​യാ​ണ്.

ആ​ര്‍​ടി​ഒ ഓ​ഫീ​സു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ട് ന​ട​ത്തി​വ​ന്ന പ​ര​മ്പ​രാ​ഗ​ത ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​ക​ള്‍​ക്ക് പ​ക​ര​മാ​ണ് അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലു​ള്ള പു​തി​യ സം​വി​ധാ​നം. ഇ​ട​നി​ല​ക്കാ​രെ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കി​യു​ള്ള സം​വി​ധാ​ന​ത്തി​ല്‍ ഒ​ന്ന​ര ഏ​ക്ക​ര്‍ ഭൂ​മി​യി​ലാ​ണ് ഓ​രോ എ​ടി​എ​സും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

208 ലൈ​റ്റ് ഗു​ഡ്‌​സ് വാ​ഹ​ന​ങ്ങ​ള്‍ ടെ​സ്റ്റി​നെ​ത്തി​യ​തി​ല്‍ 165 വാ​ഹ​ന​ങ്ങ​ളും ടെ​സ്റ്റ് പാ​സാ​യി. 84 ലൈ​റ്റ് പാ​സ​ഞ്ച​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ടെ​സ്റ്റി​നെ​ത്തി​യ​പ്പോ​ള്‍ 68 എ​ണ്ണ​വും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി മ​ട​ങ്ങി. 23 മീ​ഡി​യം ഗു​ഡ്‌​സ് വാ​ഹ​ന​ങ്ങ​ളി​ല്‍ 15 എ​ണ്ണ​വും 10 മീ​ഡി​യം പാ​സ​ഞ്ച​ര്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ട്ടെ​ണ്ണ​വും ടെ​സ്റ്റ് പാ​സാ​യി. 33 ഹെ​വി ഗു​ഡ്‌​സ് വാ​ഹ​ന​ങ്ങ​ളി​ല്‍ 31 എ​ണ്ണ​വും പാ​സാ​യി. ഒ​മ്പ​തു ഹെ​വി പാ​സ​ഞ്ച​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ടെ​സ്റ്റി​നെ​ത്തി​യ​പ്പോ​ള്‍ ആ​റു വാ​ഹ​ന​ങ്ങ​ള്‍ ടെ​സ്റ്റ് പാ​സാ​യി.

15 വ​ര്‍​ഷം പി​ന്നി​ട്ട സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തു​ന്ന​ത്. ര​ണ്ടാ​ഴ്ച​യ്ക്ക​കം അ​തും ഓ​ട്ടോ​മേ​റ്റ​ഡ് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്നും ആ​ര്‍​ടി​ഒ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ടെ​സ്റ്റിം​ഗ് സെ​ന്‍ററു​ക​ള്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ഓ​ട്ടോ​റി​ക്ഷ ഉ​ട​മ​ക​ള്‍

ഓ​ട്ട​മേ​റ്റ​ഡ് വെ​ഹി​ക്കി​ള്‍ ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ (എ​ടി​എ​സ്) ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ പ​രി​ശോ​ധ​ന ശ​രി​യാ​യ രീ​തി​യി​ലു​ള്ള​ത​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഉ​ട​മ​ക​ള്‍ രം​ഗ​ത്തെ​ത്തി. എ​ന്നാ​ല്‍, ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്നു ടെ​സ്റ്റിം​ഗ് സെ​ന്‍റ​ര്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഗു​ഡ്‌​സ്, പാ​സ​ഞ്ച​ര്‍ ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ഇ​തു​വ​രെ 190 എ​ണ്ണം ടെ​സ്റ്റി​നു ഹാ​ജ​രാ​ക്കി​യ​പ്പോ​ള്‍ 168 എ​ണ്ണം പാ​സാ​യി. 22 എ​ണ്ണം മാ​ത്ര​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്നാ​ണ് ടെ​സ്റ്റിം​ഗ് സെ​ന്‍ററി​ലെ ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ച​ത്. ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ വാ​ഹ​ന​ത്തി​ന്‍റെ ഫി​റ്റ്‌​ന​സ് പാ​സാ​യി​ല്ലെ​ങ്കി​ല്‍ മാ​ത്ര​മേ ആ ​വാ​ഹ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ സൈ​റ്റി​ല്‍​നി​ന്നു നീ​ക്കു​ക​യു​ള്ളൂ​വെ​ന്നും ആ​റു​മാ​സ​ത്തി​ന​കം എ​ത്ര​ത​വ​ണ വേ​ണ​മെ​ങ്കി​ലും ടെ​സ്റ്റിം​ഗ് ന​ട​ത്താ​മെ​ന്നും എ​ടി​എ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം അ​നു​സ​രി​ച്ചു​ള്ള എ​ടി​എ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ത​ങ്ങ​ള്‍​ക്ക് ഇ​ട​പെ​ടാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണു ജി​ല്ല​യി​ലെ മോ​ട്ട​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. പ​രി​ശോ​ധ​നാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ സൈ​റ്റി​ല്‍​ നി​ന്നാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

95% ഓ​ട്ടോ​റി​ക്ഷ​ക​ളും ഓ​ട്ട​മേ​റ്റ​ഡ് വെ​ഹി​ക്കി​ള്‍ ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ ഫി​റ്റ്‌​ന​സ് പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്നു​വെ​ന്നാ​ണ് ഓ​ട്ടോ​റി​ക്ഷ ഉ​ട​മ​ക​ളു​ടെ പ്ര​ധാ​ന പ​രാ​തി. പു​തി​യ ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്കും സ​മാ​ന വി​ധി നേ​രി​ടു​ന്ന​താ​യും അ​വ​ര്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു.

നി​ല​വി​ലെ സം​വി​ധാ​ന​ത്തി​ലെ പി​ഴ​വു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തു​വ​രെ മാ​നു​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും ഉ​ട​മ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. എ​ടി​എ​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​തി​രെ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് സി​ഐ​ടി​യു അ​ട​ക്ക​മു​ള്ള തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍. എ​ടി​എ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ​ങ്ക​ക​ള്‍ അ​ക​റ്റാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണു സം​ഘ​ട​ന​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

ടെ​സ്റ്റിം​ഗ് സെ​ന്‍ററി​ലേ​ക്കു​ള്ള (പൂ​യ​പ്പ​ള്ളി​യി​ലേ​ക്കു​ള്ള) ദൂ​ര​മാ​ണു തൊ​ഴി​ലാ​ളി​ക​ള്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന മ​റ്റൊ​രു പ്ര​ശ്‌​നം. പു​ന​ലൂ​ര്‍, പ​ത്ത​നാ​പു​രം, തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് തു​ട​ങ്ങി സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് പൂ​യ​പ്പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ ഏ​ക​ദേ​ശം 40 ലേ​റെ കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ക്ക​ണം.

ടെ​സ്റ്റിം​ഗ് സ​മ​യം കു​റ​വാ​ണെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ള്‍ ടെ​സ്റ്റി​നെ​ത്തി​ക്കാ​നും മ​ട​ങ്ങി​പ്പോ​കാ​നും മ​ണി​ക്കൂ​റു​ക​ളെ​ടു​ക്കും. നേ​ര​ത്തേ തൊ​ട്ട​ടു​ത്ത ആ​ര്‍​ടി ഓ​ഫി​സി​ല്‍ ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ചെ​യ്യാ​മാ​യി​രു​ന്നു​വെ​ന്നും ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും പ​റ​യു​ന്നു. ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ കേ​ന്ദ്രം ഭ​ര​ണി​ക്കാ​വി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.

പ്രതികരണങ്ങൾ

വലിയ പ്രതിസന്ധി

പു​ന​ലൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന വാ​ഹ​ന പ​രി​ശോ​ധ​നാ കേ​ന്ദ്രം പൂ​യ​പ്പ​ള്ളി​യി​ലേ​യ്ക്ക് മാ​റ്റു​ന്ന​തു​ത​ന്നെ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്്‌ടിച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ സി​ഐ​ടി​യു ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്നു. പു​ന​ലൂ​രി​ല്‍​നി​ന്ന് ഏ​താ​ണ്ട് 40 കി​ലോ മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ചു വേ​ണം പൂ​യ​പ്പ​ള്ളി​യി​ലെ​ത്താ​ന്‍. അ​ശാ​സ്ത്രീ​യ​മാ​യ ഈ ​ന​ട​പ​ടി ഉ​ട​ന്‍ പി​ന്‍​വ​ലി​യക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം വ​ലി​യ സ​മ​ര​ങ്ങ​ള്‍​ക്ക് സി​ഐ​ടി​യു നേ​തൃ​ത്വം ന​ല്‍​കും.

ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും പു​ന​ലൂ​രി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​യു​മാ​യ അ​ശോ​ക​ന്‍.

 ഫി​റ്റ്‌​ന​സ് പ​രി​ശോ​ധ​ന ശ​രി​യ​ല്ല

പു​തി​യ ഓ​ട്ടോ​മേ​റ്റ​ഡ് ടെ​സ്റ്റിം​ഗി​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ ഫി​റ്റ്‌​ന​സ് പ​രി​ശോ​ധ​ന ശ​രി​യ​ല്ലെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​ത്. പ​രാ​ജ​യ​പ്പെ​ടു​ന്ന ഓ​ട്ടോ​ക​ള്‍ ഫി​റ്റ്‌​ന​സ് ശ​രി​യാ​ക്കാ​ന്‍ വ​ലി​യ തു​ക മു​ട​ക്കേ​ണ്ട​താ​യി വ​രു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഇ​ത് തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.
ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. മാ​ത്ര​വു​മ​ല്ല കു​റ്റ​മ​റ്റ​രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൂ​ടു​ത​ല്‍ ടെ​സ്റ്റിം​ഗ് സെ​ന്‍റ​റു​ക​ള്‍ തു​ട​ങ്ങ​ണം.

പു​ന​രൂ​രി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വർ അ​ജി​കു​മാ​ര്‍.

Tags : Nattuvishesham DistrictNews DeepikaNews fitness test

Recent News

Corehub Up