സുൽത്താൻ ബത്തേരി: വിഷു എത്താൻ ഇനി ഒരു മാസം ബാക്കിയിരിക്കെ ജില്ലയിൽ പലഭാഗങ്ങളിലും കണിക്കൊന്നകൾ പൂത്ത് വസന്തം തീർക്കുകയാണ്.
മേടമാസം എത്തും മുന്പേ തന്നെ പൂത്തുനിൽക്കുന്ന കണിക്കൊന്നകൾ കണ്ണിനും മനസിനും കുളിർമയേകുന്ന കാഴ്ചയാണെങ്കിലും വിഷുവിനോട് അനുബന്ധിച്ച് പൂക്കൾ കൊഴിഞ്ഞുപോകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. ജില്ലയിലെ പല പ്രദേശങ്ങളിലും കണിക്കൊന്നകൾ മഞ്ഞ പൂക്കളാൽ നിറഞ്ഞുനിൽക്കുകയാണ്. സാധാരണയായി വിഷുക്കാലത്തോടടുത്ത് പൂക്കുന്ന കണിക്കൊന്നകൾ ഇത്തവണ നേരത്തെ പൂത്തതോടെ വിഷുക്കണി ഒരുക്കാൻ ആവശ്യമായ പൂക്കൾ ലഭിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
ഇനി ഒരു മാസം കഴിയുന്പോഴേക്കും പൂക്കൾ കൊഴിഞ്ഞുപോകാൻ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ വിഷുക്കണി ഒരുക്കുന്നതിൽ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നുമാണ് നാട്ടുകാരുടെ ആശങ്ക.