x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ബി​ൾ പ​ക​ർ​ത്തി​ എഴു​തി​യ​വ​രു​ടെ സം​ഗ​മം നടത്തി


Published: May 19, 2026 06:40 AM IST | Updated: May 19, 2026 06:40 AM IST

കൊ​ല്ലം : രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്‌​ത​ലേ​റ്റി​ന്‍റെ​യും കെ​സി​ബ​സി ബൈ​ബി​ൾ ക​മ്മീ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ബൈ​ബി​ൾ പ​ക​ർ​ത്തി​യെ​ഴു​തി​യ​വ​രു​ടെ സം​ഗ​മം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

കൊ​ല്ലം രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ളി​ൽ നി​ന്നും ബൈ​ബി​ൾ പ​ക​ർ​ത്തി​യെ​ഴു​തി​യ വൈ​ദിക​ർ, സ​ന്യ​സ്ത​ർ, അ​ല്മാ​യ​ർ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി കെ​സി​ബി​സി ബൈ​ബി​ൾ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ഡോ. ​ജോ​ജു കോ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ല്ലം രൂ​പ​ത ജ​ന​റ​ൽ മി​നി​സ്‌​ട്രി കോ​-ഓർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ് സെ​ബാ​സ്‌​റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കെ​ആ​ർ​എ​ൽ​സി​ബി​സി ബൈ​ബി​ൾ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ.ഡോ.മ​രി​യ മൈ​ക്കി​ൾ ഫെ​ലി​ക്സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഫാ. ​ജി​ജോ ജോ​സ്, സി​സ്റ്റ​ർ ലാ​ൻ​സി മേ​രി, മാ​ക്സിം ജോ​ൺ, അ​ന​ന്യ ആ​ൽ​ബി​ൻ തു​ട​ങ്ങി​യ​വ​ർ അ​നു​ഭ​വ സാ​ക്ഷ്യം ന​ല്കി. ഈ ​സം​ഗ​മ​ത്തി​ന്ന് രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ഡോ.​ലി​ൻ​സ​ൺ കെ. ​ആ​റാ​ട​ൻ, സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ജാ​സ്മി​ൻ വി​ക്ട​ർ എന്നിവർ പ്രസംഗിച്ചു.

Tags : nattu vishesham Bible scribes meeting

Recent News

Corehub Up