സ്ത്രീ സൗഹൃദ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം കെ.സി. വേണുഗോപാൽ എംപി നിർവഹിക്കുന്നു.
കറ്റാനം: രാജ്യത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാൻ പുതുതലമുറയ്ക്ക് കഴിയുമെന്നും ഡൽഹി സമരവിജയം രാജ്യത്തെ വിദ്യാർഥികളുടെയും യുവതയുടെയും ഐതിഹാസികമായ പോരാട്ടത്തിന്റെ വിജയമാണെന്നും കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
കർണാടക ഊർജസംരക്ഷണ മന്ത്രി കെ.ജെ. ജോർജിന്റെ വികസന ഫണ്ട് ഉപയോഗിച്ച് കറ്റാനം പോപ്പ് പയസ് സ്കൂളിൽ പുതിയതായി നിർമിച്ച സ്ത്രീ സൗഹൃദ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സിബിഎസ്ഇ, നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പറുകൾ നിരന്തരം ചോർന്നിട്ടും യാതൊരു ഉത്തരവാദത്വവുമില്ലാതെ നോക്കുകുത്തിയായിനിന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ രാജിവപ്പിച്ച ഈ മുന്നേറ്റം ജനാധിപത്യത്തിന്റെ വിജയമാണ്.
മാതാപിതാക്കൾക്കൊപ്പം മഹാ സ്വപ്നങ്ങൾ നെയ്തടുത്ത രാജ്യത്തെ ഇരുപതിൽപ്പരം വിദ്യാർഥികളാണ് തങ്ങളുടെ ഭാവിയോർത്ത് ജീവനൊടുക്കിയത്. എന്നിട്ടും അവർക്ക് നീതി നൽകുന്നതിനു പകരം, സമരം ചെയ്ത പെൺകുട്ടികളെ ഉൾപ്പെടെ തെരുവിലിട്ട് അതിക്രൂരമായി തല്ലിച്ചതച്ച പോലീസ് നടപടിക്ക് കിട്ടിയ കനത്ത തിരിച്ചടി കൂടിയാണ് ഈ രാജിയെന്നും കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
മാവേലിക്കര ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് അനുഗ്രഹ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ഗോപൻ ഭരണിക്കാവ് അധ്യക്ഷത വഹിച്ചു. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് ജി. രമേശ് കുമാർ, എംഎസ്സി സ്കൂൾ കറസ്പോണ്ടന്റ് ഫാ. ഡാനിയേൽ തെക്കേടത്ത്, ജില്ലാ പഞ്ചായത്തംഗം ബി. രാജലക്ഷ്മി, അഡ്വ. ജോൺസൺ ഏബ്രഹാം, മിത്ര കൃഷ്ണൻ, പ്രിൻസിപ്പൽ സി.റ്റി. വർഗീസ്, ഹെഡ്മിസ്ട്രസ് ഷൈലാ മാത്യു, സുനിൽ പൊന്നാലയം, എസ്.ആർ. സുനിത, ഫാ. സിൽവസ്റ്റർ തെക്കേടത്ത്, ജൂബി രാജു എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews K.C. Venugopal MP