x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​വേ​ശ​നം കീറാമുട്ടി പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ വീ​ണ്ടും സ​മ​ര​കാ​ഹ​ളം

വെബ് ഡെസ്ക്
Published: September 14, 2026 05:59 AM IST | Updated: September 14, 2026 05:59 AM IST

പ്രതീകാത്മക ചിത്രം

വ​ട​ക്ക​ഞ്ചേ​രി: ചെ​റി​യ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം പ​ന്നി​യ​ങ്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ ഇ​ന്നു​മു​ത​ൽ പ്ര​തി​ഷേ​ധ ശ​ബ്ദ​ങ്ങ​ളു​യ​രും. വൈ​കീ​ട്ട് അ​ഞ്ചി​ന് വ​ട​ക്ക​ഞ്ചേ​രി ജ​ന​കീ​യ​വേ​ദി​യും വ്യാ​പാ​രി സം​ര​ക്ഷ​ണ സ​മി​തി​യു​മാ​ണ് പ്ര​തി​ഷേ​ധ​മാ​യി ആ​ദ്യം രം​ഗ​ത്തു​വ​രു​ന്ന​ത്.

നാ​ളെ രാ​വി​ലെ 10ന് ​പ​ന്ത​ലാം​പാ​ടം സം​യു​ക്ത സ​മ​ര​സ​മി​തി​യും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ​ട​ക്ക​ഞ്ചേ​രി യൂ​ണി​റ്റും സം​യു​ക്ത​മാ​യി ടോ​ൾ​പ്ലാ​സ ഉ​പ​രോ​ധി​ക്കും. ക​ഴി​ഞ്ഞ മാ​സം ഒ​ന്നി​ന് പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​റും എം​പി, എം​എ​ൽ​എ​മാ​ർ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ, ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ർ, ടോ​ൾ​ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​ര​മെ​ന്നു സം​യു​ക്ത സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ ജോ​ർ​സി ജോ​സ​ഫ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​എം. ജ​ലീ​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

നടപ്പാക്കാത്ത തീരുമാനങ്ങൾ

ഏ​ഴ​ര കി​ലോ​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ലെ അ​ഞ്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​മ​സ​ക്കാ​ർ​ക്ക് പു​തു​താ​യി വാ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് വാ​ഹ​ന​ങ്ങ​ൾ​ക്കും നി​യ​മാ​നു​സൃ​ത​മാ​യി പ​ന്നി​യ​ങ്ക​ര​യി​ൽ സൗ​ജ​ന്യ ടോ​ൾ​പാ​സ് താ​മ​സം​കൂ​ടാ​തെ അ​നു​വ​ദി​ക്കു​ക, മാ​സ​പാ​സ് എ​ടു​പ്പി​ക്കാ​ൻ സൗ​ജ​ന്യ​പാ​സ് ന​ട​പ​ടി​ക​ൾ മെ​ല്ലേ​പോ​ക്കി​ലാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, നി​ല​വി​ൽ സൗ​ജ​ന്യ ടോ​ൾ​പാ​സ് ല​ഭി​ച്ചി​ട്ടു​ള്ള വാ​ഹ​ന​ഉ​ട​മ​ക​ൾ മൂ​ന്നു​മാ​സ​ത്തി​ലൊ​രി​ക്ക​ൽ പാ​സ് പു​തു​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന ഇ​ല്ലാ​താ​ക്കു​ക. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഒ​റ്റ​ത​വ​ണ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യെ​ന്ന തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ക, നാ​ലു ച​ക്ര വി​ഭാ​ഗ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ളെ​യും സാ​ധാ​ര​ണ ഓ​ട്ടോ​റി​ക്ഷ​ക​ളാ​യി പ​രി​ഗ​ണി​ച്ച് സൗ​ജ​ന്യ പാ​സ് ന​ൽ​കു​ക, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും മു​സ്ലീം ക്രി​സ്ത്യ​ൻ പ​ള്ളി​യു​മു​ള്ള പ​ന്ത​ലാം​പാ​ടം സ്കൂ​ൾ സ്റ്റോ​പ്പി​ൽ മി​നി അ​ണ്ട​ർ​പാ​സ് നി​ർ​മി​ക്കു​ക തു​ട​ങ്ങി​യ തീ​രു​മാ​ന​ങ്ങ​ളാ​ണ് ക​ള​ക്ട്രേ​റ്റി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ എ​ടു​ത്തി​രു​ന്ന​ത്.
ഈ ​ആ​വ​ശ്യ​ങ്ങ​ളി​ലാ​ണ് ടോ​ൾ​സ​മ​ര​ങ്ങ​ൾ. വ​രും​ദി​വ​സ​ങ്ങ​ളി​ൽ രാ​ഷ്ട്രീയ പാ​ർ​ട്ടി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​രും സ​മ​ര​ത്തി​നെ​ത്തും. എം​പി, എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ളും വി​ഷ​യ​ത്തി​ലു​ണ്ടാ​കു​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ.

Tags : NattuVishesham DistrictNews

Recent News

Corehub Up