x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഇടിച്ച് എ​യ​ര്‍​പോ​ര്‍​ട്ടിന്‍റെ മ​തി​ല്‍ തകർന്നു

വെബ് ഡെസ്ക്
Published: September 14, 2026 12:58 AM IST | Updated: September 14, 2026 12:58 AM IST

പ്രതീകാത്മക ചിത്രം

വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ന്‍റെ മ​തി​ല്‍ ഇ​ടി​ച്ച് ത​ക​ര്‍​ത്തു. ര​ണ്ട് യാ​ത്രി​ക​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു.

ഇന്നലെ വൈ​കു​ന്നേ​രം 5.45 ഓടെ ആ​ള്‍​ സെ​യി​ന്‍റ്സ് ഭാ​ഗ​ത്തു​നി​ന്നും ശം​ഖും​മു​ഖം ഭാ​ഗ​ത്തേ​യ്ക്കു വ​രി​ക​യാ​യി​രു​ന്ന ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള കാ​റാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സു​ര​ക്ഷാ മ​തി​ല്‍ തകർത്തത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മ​തി​ല്‍ ര​ണ്ടാ​യി പി​ള​ര്‍​ന്നു മാ​റി. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​റി​ന്‍റെ മു​ന്‍ ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഉ​ട​മ​കൂ​ടി​യാ​യ യാ​ത്ര​ക്കാ​രി ഉ​ള്‍​പ്പെ​ടെ ര​ണ്ടു പേ​രെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ത​ന്നെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ സ​മീ​പ​ത്തു​ള​ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. അ​പ​ക​ട​ത്തി​ല്‍ പെ​ട്ട ര​ണ്ടു പേ​രും സ്ത്രി​ക​ളാ​ണ്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും കാ​ര്‍ ഡ്രൈ​വ​റാ​യ ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി മ​നു​വി​നെ (35) വ​ലി​യ​തു​റ പൊലിസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ഇ​യാ​ളു​ടെ ര​ക്തസാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​താ​യും ഇ​യാ​ള്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി സം​ശ​യ​മു​ള്ളതാ​യും പൊലിസ് വ്യക്തമാക്കി. സം​ഭ​വ​ത്തി​ല്‍ പൊലീസ് കേ​സെ​ടു​ത്തു.

Tags : Accident NattuVishasham DistrictNews

Recent News

Corehub Up