അഞ്ചല്‍ : വീട്ടമ്മയോട് ലൈംഗികാതിക്രമം കാട്ടിയ കാപ്പാ കേസ് പ്രതി ഇടമുളക്കല്‍ ഇടയം സ്വദേശി ബിനു എന്ന നിക്കര്‍ ബിനു പിടിയില്‍. മുമ്പ് സമാനമായ കേസില്‍ ജയിലില്‍ കഴിഞ്ഞ ബിനു അടുത്തിടെ ഇടയത്തെ ലൈബ്രറിയില്‍ അക്രമം കാട്ടിയതിനും പിടിയിലായിരുന്നു.
2025 ല്‍ കാപ്പാ കേസില്‍ നാടുകടത്തിയിരുന്നു. ജയിലില്‍ നിന്നു പുറത്തിറങ്ങുന്ന ഇയാള്‍ വീണ്ടും സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്നത് പതിവാണ്. പൊലിസ് സ്റ്റേഷനില്‍ എത്തിച്ച പ്രതി ബിനു സ്റ്റേഷനിലും പുറത്തും അതിക്രമം കാട്ടി, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രാദേശിക മാധ്യമ പ്രവര്ത്തന് നേരെയും ഇയാള്‍ ആക്രമണം അഴിച്ചുവിട്ടു.
ഏറെ പണിപ്പെട്ട് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ പൊലിസ് ജീപ്പില്‍ കയറ്റികോടതിയിലേക്ക് കൊണ്ടുപോയത്.
Tags : Sexual assault Nattuvishesham Districtnews