x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ബ​ര്‍ ത​ട്ടി​പ്പ്; വ്യാ​പാ​രി​ക്കു ന​ഷ്ട​മാ​യ​ത് അ​ര ല​ക്ഷ​ത്തി​ലേ​റെ രൂ​പ

വെബ്ഡെസ്ക്
Published: November 7, 2026 11:41 PM IST | Updated: November 7, 2026 11:41 PM IST

പ്രതീകാത്മക ചിത്രം

ക​​ടു​​ത്തു​​രു​​ത്തി: വാ​​ട്‌​​സ് ആ​​പ്പ് പേ​​യ്‌​​മെ​​ന്‍റ് വ​​ഴി വ്യാ​​പാ​​രി​​യു​​ട‌െ അ​​ക്കൗ​​ണ്ടി​​ൽ​​നി​​ന്ന് അ​​ര ല​​ക്ഷ​​ത്തി​​ലേ​​റെ രൂ​​പ സൈ​​ബ​​ർ സം​​ഘം ത​​ട്ടി​​യെ​​ടു​​ത്തു. പെ​​രു​​വ മൂ​​ര്‍​ക്കാ​​ട്ടി​​പ്പ​​ടി​​യി​​ല്‍ കൃ​​പ സ്‌​​നാ​​ക്‌​​സ് ന​​ട​​ത്തു​​ന്ന രാ​​ജു​​വി​​ന്‍റെ അ​​ക്കൗ​​ണ്ടി​​ല്‍​നി​​ന്നാ​​ണ് ര​​ണ്ടു ത​​വ​​ണ​​യാ​​യി 62,000 രൂ​​പ ന​​ഷ്ട​​മാ​​യ​​ത്.

വ്യാ​​ഴാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.10ഓ​​ടെ​​യാ​​ണ് സം​​ഭ​​വം. ഫോ​​ണി​​ല്‍ നോ​​ക്കി​​യി​​രു​​ന്ന രാ​​ജു​​വി​​ന്‍റെ ഫോ​​ണ്‍ പെ​​ട്ടെ​​ന്ന് ഹാ​​ക്ക് ആ​​വു​​ക​​യാ​​യി​​രു​​ന്നു. 30 മി​​നി​​റ്റി​​ന​​കം ഫോ​​ണ്‍ ഓ​​ണ്‍ ആ​​കു​​ക​​യും ചെ​​യ്തു. ഇ​​തി​​നി​​ടെ​​യി​​ലാ​​ണ് ത​​ട്ടി​​പ്പു​​കാ​​ര്‍ പ​​ണ​​മ​​പ​​ഹ​​രി​​ച്ച​​ത്.

സെ​​ന്‍​ട്ര​​ല്‍ ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ പെ​​രു​​വ ബ്രാ​​ഞ്ചി​​ലെ അ​​ക്കൗ​​ണ്ടി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന പ​​ണം ആ​​ദ്യം ആ​​ല​​പ്പു​​ഴ​​യി​​ലെ മ​​റ്റൊ​​രാ​​ളു​​ടെ അ​​ക്കൗ​​ണ്ടി​​ലേ​​ക്കു മാ​​റ്റു​​ക​​യാ​​ണ് ചെ​​യ്ത​​ത്. ഉ​​ട​​ന്‍​ത​​ന്നെ അ​​യാ​​ളു​​ടെ അ​​ക്കൗ​​ണ്ടി​​ല്‍​നി​​ന്ന് പ​​ഞ്ചാ​​ബ് കേ​​ന്ദ്രീ​​ക​​രി​​ച്ച് ത​​ട്ടി​​പ്പു​​ന​​ട​​ത്തു​​ന്ന സം​​ഘ​​ത്തി​​ന്‍റെ അ​​ക്കൗ​​ണ്ടി​​ലേ​​ക്കു മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ ഫോ​​ണി​​ലെ എ​​ല്ലാ സം​​വി​​ധാ​​ന​​ങ്ങ​​ളും ത​​ക​​രാ​​റി​​ലാ​​യി. ഫോ​​ണ്‍ ന​​ന്നാ​​ക്കാ​​ന്‍ എ​​ത്തിച്ച​​പ്പോ​​ഴാ​​ണ് പ​​ണം ന​​ഷ്ട​​പ്പെ​​ട്ട വി​​വ​​ര​​മ​​റി​​യു​​ന്ന​​ത്.

ആ​​ദ്യം 50,000 രൂ​​പ​​യും പി​​ന്നീ​​ട് 12,000 രൂ​​പ​​യു​​മാ​​ണ് പി​​ന്‍​വ​​ലി​​ച്ച​​ത്. ഇ​​തി​​ന്‍റെ മെ​​സേ​​ജൊ​​ന്നും രാ​​ജു​​വി​​നു ല​​ഭി​​ച്ചി​​രു​​ന്നി​​ല്ല. സം​ഭ​വ​ത്തി​ൽ ബാ​ങ്കി​നെ സ​മീ​പി​ച്ചെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല.ബാ​​ങ്കും രാ​​ജു​​വും സൈ​​ബ​​ര്‍ സെ​​ല്ലി​​ലും പൊ​​ലി​​സി​​ലും പ​​രാ​​തി ന​​ല്‍​കി.

Tags : Cyber ??fraud Nattuvishesham DistrictNews DeepikaNews

Recent News

Corehub Up