കുറുവേലി വിഷ്ണുശര്‍മ എഎല്‍പി സ്കൂളില്‍ ചില്‍ഡ്രന്‍സ് ഫാര്‍മേഴ്സ് ക്ലബ് രൂപീകരണത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് പച്ചക്കറിവിത്തുകൾ വിതരണം ചെയ്യുന്നു.
ചെറുപുഴ: കിസാന്‍ സര്‍വീസ് സൊസൈറ്റി അരവഞ്ചാല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കുറുവേലി വിഷ്ണുശര്‍മ എഎല്‍പി സ്കൂളില്‍ ചില്‍ഡ്രന്‍സ് ഫാര്‍മേഴ്സ് ക്ലബ് രൂപീകരിച്ചു. കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തംഗം ടി. നാരായണന് ചില്‍ഡ്രന്‍സ് ഫാര്‍മേഴ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അസി പൂക്കുളത്തേൽ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി ജെയിംസ് ഇടപ്പള്ളില്‍ പദ്ധതി വിശദീകരിച്ചു. മുഖ്യാധ്യാപിക പി. സബിത, സ്റ്റാഫ് സെക്രട്ടറി എം. സനൂപ്, യൂണിറ്റ് ട്രഷറര്‍ വി.കെ. ബിജു എന്നിവര്‍ പ്രസംഗിച്ചു. ഫാര്‍മേഴ്സ് ക്ലബിലെ അംഗങ്ങളായ കുട്ടികള്‍ക്ക് പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്യുകയും പച്ചക്കറി തൈകള്‍ നടുന്നതിന് തുടക്കം കുറിക്കുകയും ചെയ്തു.
Tags : nattuvishesham local news Childrens Farmers Club Formed