x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ന​ശാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ കാ​മ്പ​യി​ൻ

വെബ് ഡെസ്ക്
Published: November 20, 2026 05:28 AM IST | Updated: November 20, 2026 05:28 AM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: ന​ശാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജും സം​യു​ക്ത​മാ​യി ജി​ല്ല​യി​ലെ 12 ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ദ്വി​ദി​ന ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. ആ​ല​പ്പു​ഴ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​അ​ജ​യ​ൻ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ഉ​ഷ, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് പ്രോ​ഗ്രാം കോ​-ഓർ​ഡി​നേ​റ്റ​ർ നി​ധി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഫ്ലാ​ഷ് മോ​ബ്, ല​ഹ​രി​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന മൈം ​എ​ന്നി​വ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

ല​ഹ​രി​യു​ടെ പി​ടി​യി​ൽ അ​ക​പ്പെ​ടാ​തെ ജീ​വി​ത​ത്തെ ക്രി​യാ​ത്മ​ക​മാ​യും ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​മാ​റു​ക​യും ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലാ​യി 3,000ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ കാ​മ്പ​യിന്‍റെ ഭാ​ഗ​മാ​യി. യു​വ​ത​ല​മു​റ​യെ ല​ഹ​രി​യി​ൽ നി​ന്ന് അ​ക​റ്റി​നി​ർ​ത്തു​ക​യും ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ സ​മൂ​ഹ​ത്തി​ന്‍റെ സൃ​ഷ്ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Tags : Nasha Mukt Bharat Abhiyan nattuvishesham local news

Recent News

Corehub Up