x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം പൊ​തു​ടാ​പ്പു​ക​ള്‍ ഒ​ഴി​വാ​ക്കു​ന്നു

വെബ് ഡെസ്ക്
Published: November 20, 2026 06:21 AM IST | Updated: November 20, 2026 06:21 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കൊ​ച്ചി മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ അ​നാ​വ​ശ്യ​മാ​യ പൊ​തു​ടാ​പ്പു​ക​ള്‍ ഒ​ഴി​വാ​ക്കി സാ​മ്പ​ത്തി​ക ബാ​ധ്യ​ത കു​റ​യ്ക്കാ​നും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ല്‍ മീ​റ്റ​റിം​ഗ് സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നു​മു​ള്ള ന​ട​പ​ടി കോ​ര്‍​പ​റേ​ഷ​ന്‍ തു​ട​ങ്ങി. കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ആ​കെ​യു​ള്ള 5,358 പൊ​തു​ടാ​പ്പു​ക​ളി​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം പൊ​തു​ടാ​പ്പു​ക​ള്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണെ​ന്നും ഇ​വ കാ​ര​ണം കോ​ര്‍​പ​റേ​ഷ​ന് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ധി​ക ബാ​ധ്യ​ത ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കു​ടി​വെ​ള്ള പ്ര​ശ്‌​നം രൂ​ക്ഷ​മാ​യ പ​ശ്ചി​മ​കൊ​ച്ചി മേ​ഖ​ല​യി​ലെ ടാ​പ്പു​ക​ളാ​ണ് കൂ​ടു​ത​ലും നീ​ക്കം ചെ​യ്യു​ന്ന​ത്.

കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ ഫീ​ല്‍​ഡ് സ​ര്‍​വേ പ്ര​കാ​രം ആ​കെ​യു​ള്ള 5,358 ടാ​പ്പു​ക​ളി​ല്‍ 3,304 എ​ണ്ണം മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 1,995 ടാ​പ്പു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ണ്. ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ങ്കി​ലും ഒ​രു പൊ​തു​ടാ​പ്പി​ന് 5,450 മു​ത​ല്‍ 5,455 രൂ​പ വ​രെ​യാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഈ​ടാ​ക്കു​ന്ന​ത്. ഒ​രു വ​ര്‍​ഷം ഒ​രു ടാ​പ്പി​ന് ഏ​ക​ദേ​ശം 21,838 രൂ​പ​യോ​ളം ചെ​ല​വ് വ​രും. 5,000ത്തോ​ളം ടാ​പ്പു​ക​ളു​ടെ നി​ര​ക്കും സെ​സും ക​ണ​ക്കാ​ക്കു​മ്പോ​ള്‍ ഇ​തോ​ടെ പൊ​തു​ടാ​പ്പു​ക​ള്‍​ക്കാ​യു​ള്ള കോ​ര്‍​പ​റേ​ഷ​ന്‍റെ ആ​കെ വാ​ര്‍​ഷി​ക ചെ​ല​വ് 11.70 കോ​ടി രൂ​പ​യാ​ണ്. ര​ണ്ട​ര കോ​ടി രൂ​പ​യോ​ളം ബാ​ധ്യ​ത​യാ​ണ് കോ​ര്‍​പ​റേ​ഷ​ന് നേ​രി​ടേ​ണ്ടി വ​രു​ന്ന​ത്.

പ​ല​യി​ട​ങ്ങ​ളി​ലും ടാ​പ്പു​ക​ള്‍ എ​ന്‍​ഡ് ക്യാ​പ്പ് ഇ​ട്ട് അ​ട​ച്ച നി​ല​യി​ലാ​ണ്. സ്വ​ന്ത​മാ​യി വാ​ട്ട​ര്‍ ക​ണ​ക്ഷ​നു​ള്ള വീ​ടു​ക​ളി​ല്‍ പോ​ലും, വീ​ടു​ക​ളി​ലെ ടാ​ങ്കു​ക​ളി​ല്‍ വെ​ള്ളം നി​റ​യ്ക്കു​ന്ന​തി​നാ​യി പ​ബ്ലി​ക് ടാ​പ്പു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. അ​മൃ​ത് പ​ദ്ധ​തി​യും സി​എ​സ്എം​എ​ല്‍ സ​ഹ​ക​ര​ണ​ത്തോ​ടെ 24 മ​ണി​ക്കൂ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യും വ​ഴി സൗ​ജ​ന്യ ക​ണ​ക്ഷ​നു​ക​ള്‍ കോ​ര്‍​പ​റേ​ഷ​ന്‍ ന​ല്‍​കി​യി​ട്ടും പ​ല ഡി​വി​ഷ​നു​ക​ളി​ലും 50 മു​ത​ല്‍ 100 വ​രെ പൊ​തു​ടാ​പ്പു​ക​ള്‍ ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന് മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍ പ​റ​ഞ്ഞു.

കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഈ ​പ​ട്ടി​ക ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ച്ച് അ​ത്യാ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്രം പൊ​തു​ടാ​പ്പു​ക​ള്‍ നി​ല​നി​ര്‍​ത്തു​ക​യും, ബാ​ക്കി​യി​ട​ങ്ങ​ളി​ല്‍ സൗ​ജ​ന്യ ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​ന്‍ ന​ല്‍​കി പൊ​തു​ടാ​പ്പു​ക​ള്‍ ഒ​ഴി​വാ​ക്കാ​നു​മാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍റെ തീ​രു​മാ​നം. പൊ​തു​ടാ​പ്പു​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​യി പ​ഴ​യ​തു​പോ​ലെ കോ​ണ്‍​ക്രീ​റ്റ് നി​ര്‍​മി​തി​ക​ള്‍ ഒ​രു​ക്കി അ​വ​യി​ല്‍ മീ​റ്റ​റു​ക​ള്‍ ഘ​ടി​പ്പി​ക്കു​മെ​ന്നും മേ​യ​ര്‍ വ്യ​ക്ത​മാ​ക്കി. നി​ല​വി​ലെ രീ​തി മാ​റ്റി ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​ത്തി​ന് മാ​ത്രം പ​ണം ന​ല്‍​കു​ന്ന മീ​റ്റ​റിം​ഗ് സി​സ്റ്റം ന​ട​പ്പി​ലാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും മേ​യ​ര്‍ അ​റി​യി​ച്ചു.

ടാ​പ്പു​ക​ള്‍ കൂ​ടു​ത​ല്‍ ഒ​ഴി​വാ​ക്കു​ന്ന​ത് പ​ശ്ചി​മ​കൊ​ച്ചി​യി​ല്‍

കൊ​ച്ചി: ആ​കെ ടാ​പ്പു​ക​ളി​ല്‍ 2,216 എ​ണ്ണ​വും പ​ടി​ഞ്ഞാ​റ​ന്‍ കൊ​ച്ചി മേ​ഖ​ല​യി​ലെ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലാ​ണ്. ഇ​തി​ല്‍ 1,623 എ​ണ്ണ​വും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ണ്. ഒ​ഴി​വാ​ക്ക​ല്‍ ന​ട​പ​ടി ന​ട​പ്പാ​ക്കു​ന്ന​തോ​ടെ ഈ ​ടാ​പ്പു​ക​ള്‍ ഇ​ല്ലാ​താ​കും.


ഏ​റ്റ​വും കൂ​ടു​ത​ല്‍ പൊ​തു​ടാ​പ്പു​ക​ളു​ള്ള​ത് ഇ​ര​വേ​ലി ഡി​വി​ഷ​നി​ലാ​ണ് (263). ഫോ​ര്‍​ട്ടു​കൊ​ച്ചി (114), ക​ല്‍​വ​ത്തി (189), ഈ​ര​വേ​ലി (263), ക​രി​പ്പാ​ലം (174), ചെ​റ​ളാ​യി (161), മ​ട്ടാ​ഞ്ചേ​രി (215), ച​ക്കാ​മ്മാ​ടം (84), ക​രു​വേ​ലി​പ്പ​ടി (74), തോ​പ്പും​പ​ടി (74), മു​ണ്ടം​വേ​ലി (106), മാ​ന​ശേ​രി (134), മൂ​ലം​കു​ഴി (79), ചു​ള്ളി​ക്ക​ല്‍ (85), ന​സ്റേ​ത്ത് (113), അ​മ​രാ​വ​തി (119), ഫോ​ര്‍​ട്ടു​കൊ​ച്ചി വെ​ളി (110), മു​ണ്ടം​വേ​ലി ഈ​സ്റ്റ് (29) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലെ ടാ​പ്പു​ക​ളു​ടെ എ​ണ്ണം. ഇ​വ​യ്ക്കാ​യി മാ​ത്രം പ്ര​തി​വ​ര്‍​ഷം 3.54 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ചെ​ല​വാ​കു​ന്ന​ത്.

Tags : public taps nattuvishesham local news 2 000 public taps being removed

Recent News

Corehub Up