ദേവഗിരി ആശാ കിരൺ സ്പെഷ്യൽ സ്കൂളിന് വേണ്ടി സൗത്ത് ഇന്ത്യൻ ബാങ്ക് സിഎസ്ആർ ഫണ്ട് മുഖേന അനുവദിച്ച സ്കൂൾ ബസിന്റെ കൈമാറ്റ ചടങ്ങിൽനിന്ന്.
കോഴിക്കോട്: ദേവഗിരി ആശാ കിരൺ സ്പെഷ്യൽ സ്കൂളിന് വേണ്ടി സൗത്ത് ഇന്ത്യൻ ബാങ്ക് സിഎസ്ആർ ഫണ്ട് മുഖേന അനുവദിച്ച സ്കൂൾ ബസ് കൈമാറി. ബാങ്ക് ചീഫ് ജനറൽ മാനേജർ നാഷണൽ ഹെഡ് മിനു മൂഞ്ഞേലി, കോഴിക്കോട് ഡെപ്യൂട്ടി ജനറൽ മാനേജർ റീജണൽ ഹെഡ് ജാക്വലിൻ എം. ഫെർണാണ്ടസ്, അസി. ജനറൽ മാനേജർ സോണൽ കോർപറേറ്റ് ബിസിനസ് ഹെഡ് എം. ഡിപിൻ എന്നിവർ ചേർന്നാണ് സിഎംഐ കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻഷ്യാൾ ഡോ. ഫാ. ബിജു ജോൺ വെള്ളക്കട സിഎംഐക്ക് വാഹനം കൈമാറിയത്. സിഎംഐ സെന്റ് തോമസ് പ്രോവിൻസ് സാമൂഹിക സേവന വിഭാഗം കൗൺസിലർ ഫാ. ജോസ് പ്രകാശ്, മുൻ കൗൺസിലർ ഫാ. ബോണി അഗസ്റ്റിൻ, സ്കൂൾ ഡയറക്ടർ ഫാ. ജോണി മാത്യു, സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് സിസ്റ്റർ സ്മിത എന്നിവർ പങ്കെടുത്തു.
Tags : School bus Nattuvishesham DistrictNews DeepikaNews