പാമ്പാടി: റോഡില്‍ കളഞ്ഞുകിട്ടിയ പണവും വിലപിടിപ്പുള്ള രേഖകളും അടങ്ങുന്ന പഴ്സ് ഉടമയ്ക്ക് തിരികെ നല്കി ആറാം ക്ലാസ് വിദ്യാര്‍ഥി മാതൃകയായി.
പാമ്പാടി വിമലാംബിക സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ആന്റോണിയൊ കുര്യാക്കോസ് ജേക്കബിനാണ് ഇന്നലെ രാവിലെ സ്കൂളില്‍ പോകുന്ന വഴിയില്‍ കെകെ റോഡില്‍ ഏഴാം മൈലിനു സമീപം നിന്നും പഴ്സ് കളഞ്ഞുകിട്ടിയത്. ആന്റോണിയോ സ്കൂളില്‍ എത്തി അധ്യാപകരെ പഴ്സ് ഏല്‍പ്പിച്ചു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ പുതുപ്പള്ളി പയ്യപ്പാടി സ്വദേശി പി.കെ. ജയ്മോന്റെതാണെന്ന് മനസിലായെങ്കിലും ഇയാളെ ബന്ധപ്പെടാന്‍ സാധിക്കാതെ പാമ്പാടി പോലീസ് സ്റ്റേഷനില്‍ പഴ്സ് ഏല്പിച്ചു.
പോലീസ് ജയ്മോനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി എസ്ഐ കെ.ആര്. ജയശ്രീയുടെ സാന്നിധ്യത്തില്‍ ആന്റോണിയൊ ഉടമയ്ക്കു പഴ്സ് കൈമാറി. വിദ്യാർഥിയെ സ്കൂള്‍ മാനേജര്‍ ഫാ. ഡോ. പ്രദീപ് വാഴത്തറമലയില്‍, പ്രിന്‍സിപ്പാള്‍ റൂബി ബെന്നി, അധ്യാപകര്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അഭിനന്ദിച്ചു.
Tags : nattu vishesham Antonio the Real Hero