x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണി​യാ​പു​ര​ത്ത് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം

വെബ് ഡെസ്ക്
Published: July 28, 2026 01:26 AM IST | Updated: July 28, 2026 01:26 AM IST

പ്രതീകാത്മക ചിത്രം

ക​ഴ​ക്കൂ​ട്ടം: വ്യ​ക്തി​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് ക​ണി​യാ​പു​ര​ത്ത് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. ക​ണി​യാ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ചാ​ലി​ൽ ല​ക്ഷംവീ​ട് സ്വ​ദേ​ശി​യാ​യ അ​നീ​ഷി​നാ​ണ് (38) ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്കും ചെ​വി​ക്കും പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ ക​ണി​യാ​പു​രം പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യാ​യ ഷെ​ഫീ​ഖി​നെ​തി​രെ മം​ഗ​ല​പു​രം പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി ക​ണി​യാ​പു​രം ചാ​ലി​ൽ ല​ക്ഷം​വീ​ട് അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ത​ന്‍റെ ബ​ന്ധു​ക്ക​ളെ ഷെ​ഫീ​ഖ് സ്ഥി​ര​മാ​യി അ​സ​ഭ്യം പ​റ​യു​ന്ന​ത് അ​നീ​ഷ് വി​ല​ക്കി​യി​രു​ന്നു. ഇ​തി​ലു​ള്ള മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ ന്നു ​പോ​ലീ​സ് പ​റ​യു​ന്നു. വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​സ​ഭ്യം പ​റ​ഞ്ഞ​പ്ര​തി, കൈ​യി​ലു​ണ്ടാ​യി​രു​ന്ന വെ​ട്ടു​ക​ത്തി​കൊ​ണ്ട് അ​നീ​ഷി​ന്‍റെ ത​ല​യ്ക്കു വെ​ട്ടു​ക​യാ​യി​യി​രു​ന്നു.

ഇ​ട​തു ചെ​വി​യു​ടെ മു​ക​ൾ ഭാ​ഗ​ത്തും ത​ല​യി​ലും മു​ഖ ത്തും ​ഇ​ട​തു പു​രി​ക​ത്തി​ലും പ​രി​ക്കേ​റ്റ അ​നീ​ഷ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. മം​ഗ​ല​പു​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Tags : Attempt to murder NattuVishasham DistrictNews

Recent News

Corehub Up