നീലേശ്വരം: തൈക്കടപ്പുറത്ത് കടലില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൈക്കടപ്പുറം സ്റ്റോര്‍ കവല എവി ഹൗസിലെ എ.വി.അജ്മല്‍ (21) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.15 ഓടെ തൈക്കടപ്പുറം അഴിമുഖത്തുനിന്നും രണ്ടു നോട്ടിക്കല്‍ മൈല്‍ അകലെയാണ് മത്സ്യത്തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. കാലിച്ചാനടുക്കം സ്വദേശി ഹനീഫയുടെയും റഹ്മത്തിന്റെയും മകനാണ്. ശനിയാഴ്ച വൈകുന്നേരമാണ് അജ്മല്‍ കടലില്‍ ഒഴുക്കിൽപെട്ടത്.
Tags : Body of young man missing at sea