ചെങ്ങന്നൂർ: സ്വകാര്യബസിന്റെ സ്പ്രിംഗ് ഒടിഞ്ഞ് റോഡിന് നടുവിൽ കിടന്നതിനെത്തുടർന്ന് അരമണിക്കൂറോളം എംസി റോഡിൽ ഗതാഗത തടസം നേരിട്ടു. ഇന്നലെ വൈകുന്നേരം നാലോടെ ബഥേൽ ജംഗ്ഷന് സമീപമായിരുന്നു സംഭവം.
ചെങ്ങന്നൂരിൽ നിന്നു പരുമലയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. വൈകുന്നേരത്തെ തിരക്കേറിയ സമയമായതിനാൽ മിനിറ്റുകൾക്കകം എംസി റോഡിൽ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ഒടുവിൽ തകരാർ പരിഹരിച്ച് ബസ് റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലായത്.
Tags : Nattuvishesham District News