മത്സ്യകൃഷിയില്‍ നൂറുമേനി കൊയ്യുകയാണ് മുരളീധരന്
വൈക്കം കായലില്‍ ഓളംതല്ലുമ്പോള്‍ കൊതവറ കൊല്ലംകാട്ടില് കെ.കെ. മുരളീധരന്റെ കുളത്തിലെ വാളയും തിലോപ്പിയായും നാടന്‍ കാരിയും നീന്തി തുടിക്കും. കഴിഞ്ഞ 10 വര്‍ഷമായി മത്സ്യകൃഷിയില്‍ നൂറുമേനി കൊയ്യുകയണ് മുരളീധരൻ. വീടിനോടു ചേര്‍ന്നുള്ള അരയേക്കര്‍ കുളത്തില്‍ താമര കൃഷിയാണ് ആദ്യം ചെയ്തത്. ആദായം കുറഞ്ഞതോടെയാണ് മീന്‍ വളര്‍ത്തലിലേക്ക് കടന്നത്.
തിലോപ്പിയയും നാടന്‍ കാരിയുമാണ് ആദ്യം വളര്‍ത്താന്‍ തുടങ്ങിയത്. ഇപ്പോള്‍ ആസാം വാളയാണ് പ്രധാനമായുള്ളത്. ഒരു വര്‍ഷം 1,000 മുതല്‍ 1,500 കിലോ വരെ മീനുകളെ മുരളീധരന് വില്‍ക്കുന്നുണ്ട്. മത്സ്യം ആവശ്യമുള്ളവര്‍ മുരളീധരന്റെ കൊതവറയിലെ വീട്ടില്‍ നേരിട്ടെത്തിയാണ് വാങ്ങുന്നത്. ആവശ്യക്കാര്‍ക്ക് കുളത്തില്‍ നിന്നും അപ്പോള്‍ തന്നെ വലവീശി ആവശ്യാനുസരണം മീന്‍ നല്‍കും.
വാളയ്ക്ക് കിലോയ്ക്ക് 100 രൂപയും തിലോപ്പിയായ്ക്ക് 200 രൂപയുമാണ് വില. ഏതു കാ
ലാവസ്ഥയിലും വളരാന്‍ പറ്റുന്ന മീനാണ് ആസാം വാള. ഒരുവാള അഞ്ചു മുതല്‍ ആറു കിലോ വരെ വളരും. നാടന്‍ കാരിക്കും ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. ട്രോളിംഗ് നിരോധന സമയമായതിനാല്‍ ദൂര സ്ഥലങ്ങളില്‍ നിന്നു പോലും ആളുകള്‍ മീന്‍ വാങ്ങുന്നതിനായി എത്താറുണ്ട്. കാറ്ററിംഗ് കേന്ദ്രങ്ങളില്‍ നിന്നും കിട്ടുന്ന നല്ല ഫ്രഷ് ഭക്ഷണവാവശിഷ്ടങ്ങളാണ് മീനുകളുടെ പ്രധാന തീറ്റ.
ഇതു കൂടാതെ പെല്ലറ്റും നല്‍കുന്നുണ്ട്. വെള്ളത്തിന്റെ പിഎച്ച് എപ്പോഴും ക്രമീകരിക്കണം. ഇതിനായി കക്കാലായനി ഇടയ്ക്ക് കുളത്തിലെ വെള്ളത്തില്‍ കലര്‍ത്തി പിഎച്ച് ലെവല്‍ ക്രമീകരിക്കും. ഇഴജന്തുക്കള്‍ കുളത്തില്‍ കയാറിതിരിക്കാന് പ്രത്യേക സംരക്ഷണവും ജാഗ്രതയും മുരളീധരന് പുലര്‍ത്തുന്നുണ്ട്. കുളത്തിന് ആഴം കുറവായതിനാല്‍ ഓക്സിജന്റെ അളവ് കുറയാന്‍ സാധ്യതയേറെയാണ്.
കൂടാതെ കായലില്‍ നിന്നും നെല്പാടങ്ങളില് നിന്നും ഉപ്പുവെള്ളം ഒലിച്ചുവരാന് സാധ്യതയുമുണ്ട്. ഇതിനെ പ്രതിരോധിക്കാനും മുരളീധരന് ചെറു തടയണകള്‍ കുളത്തിനു സമീപം നിര്‍മിച്ചിട്ടുണ്ട്. മത്സ്യങ്ങളുടെ വിസര്‍ജ്യവും പാഴായിപോകുന്ന മത്സ്യതീറ്റയും ചേര്‍ന്നു കുളത്തിലെ വെള്ളം പോഷക സമ്പുഷ്്ടമാക്കുന്നു. സൂര്യപ്രകാശം നേരിട്ടു ലഭിക്കുന്നതിനാല്‍ കുളത്തില്‍ പായലും പായലുകളും സസ്യപ്ലവകങ്ങളും നന്നായി വളരുന്നു.
ഇതിനാല്‍ ജലത്തിലെ ഓക്സിജന്‍ അളവ് കൃത്യമായി നിലനില്ക്കുന്നു. കൂടാതെ ഓക്സിജന്‍ അളവ് കൂട്ടാന്‍ വെള്ളത്തിന്റെ ഉപരിതലം ഇളക്കി മറിക്കുകയും ചെയ്യുന്നു. ഭാര്യ സരസ്വതി, മകന് അരുണ്‍ എന്നിവര്‍ മുരളീധരനൊപ്പം മത്സ്യകൃഷിയില്‍ സഹായവുമായുണ്ട്. മത്സ്യ തൊഴിലാളികളെ സംരക്ഷിക്കാന്‍ ത്രിതല പഞ്ചായത്തുകളും ഫിഷറീസ് വകുപ്പും മുന്‍കൈയെടുക്കണമെന്നാണ് മുരളീധരന് പറയുന്നത്. നല്ല മത്സ്യകുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് നല്കുന്നതിനുള്ളസംവിധാനം ഒരുക്കണം അതുപോലെ കുളം നിര്‍മിക്കുന്നതിനും സംരക്ഷണത്തിനും മത്സ്യതീറ്റയ്ക്കും സബ്സിഡി നല്‍കണമെന്നും മുരളീധരന് പറയുന്നു.
Tags : Nattuvishesham District News