x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​ക്കി​ൻ​കാ​ട് ന​വീ​ക​ര​ണം: പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​താ​യി കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ്


Published: July 10, 2026 12:58 AM IST | Updated: July 10, 2026 12:58 AM IST

എ​ഴു​മേ​ഖ​ല​ക​ളാ​യി ന​വീ​ക​രി​ക്കും

തൃ​ശൂ​ർ: സം​സ്ഥാ​ന ബ​ജ​റ്റി​ൽ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി 10 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ച​താ​യി കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ര​വീ​ന്ദ്ര​ൻ.
ഏ​ഴു മേ​ഖ​ല​ക​ളാ​യി തി​രി​ച്ചു​ള്ള ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. സൗ​ന്ദ​ര്യ​വ​ത്ക​ര​ണം, വി​ദ്യാ​ർ​ഥി കോ​ർ​ണ​ർ, ലേ​ബ​ർ കോ​ർ​ണ​ർ, നെ​ഹ്റു മ​ണ്ഡ​പം ന​വീ​ക​ര​ണം തു​ട​ങ്ങി​യ​വ ​ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ഭാ​വ​നം ചെ​യ്താ​ണ് പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. എം​എ​ൽ​എ​യും ജി​ല്ലാ ക​ള​ക്ട​റും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ യോ​ഗം ചേ​ർ​ന്ന് ഇ​തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തി​ന്‍റെ പ​രി​പാ​ല​ന​വും ശു​ചി​ത്വ​വും കോ​ർ​പ​റേ​ഷ​നു​മാ​യി ച​ർ​ച്ച​ചെ​യ്ത് തീ​രു​മാ​നി​ക്കും. മൈ​താ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം നി​ല​നി​ർ​ത്തി ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് മു​ന്നോ​ട്ട് പോ​കും. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ പ​ര​സ്യ​ങ്ങ​ള​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കോ​ട​തി​വി​ധി പൂ​ർ​ണ​മാ​യും മാ​നി​ക്കും. നി​യ​മ​വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തെ മു​ഴു​വ​ൻ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ക.

സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​മു​റ​ങ്ങു​ന്ന തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്ത് പൊ​തു​പ​രി​പാ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന നി​ല​പാ​ട് ദേ​വ​സ്വം ബോ​ർ​ഡി​നി​ല്ലെ​ന്നും അ​ത് നാ​ടി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 2025 മാ​ർ​ച്ച് 23നാ​ണ് നി​ല​വി​ലെ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റ​ത്. ര​ണ്ടു വ​ർ​ഷ​മാ​ണ്  ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി. ​പു​തി​യ സ​ർ​ക്കാ​രു​മാ​യും മ​ന്ത്രി​മാ​രു​മാ​യും ന​ല്ല ബ​ന്ധ​മാ​ണ് ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​ക്കു​ള്ള​തെ​ന്നും ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് കെ. ​ര​വീ​ന്ദ്ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Tags : Nattuvishesham District News

Recent News

Corehub Up