മയ്യിൽ: ശോച്യാവസ്ഥയിലായ മയ്യിൽ പോലീസ് സ്റ്റേഷൻ ടി.കെ. ഗോവിന്ദൻ എംഎൽഎ സന്ദർശിച്ചു. തകർന്നു വീഴാറായ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷന്റെ ദുരവസ്ഥ എംഎൽഎ നേരിൽ കണ്ടു. "ഇതുപോലൊരു പോലീസ് സ്റ്റേഷൻ കേരളത്തിൽ മറ്റെവിടെ കാണും' മയ്യിൽ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴുള്ള എംഎൽഎയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
പോലീസ് സ്റ്റേഷന് ബദൽ സംവിധാനത്തെ കുറിച്ച് ആലോചിക്കും, പുതിയകെട്ടിട നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കും. ചെക്കിക്കുളം റോഡിൽ തറക്കല്ലിടൽ കഴിഞ്ഞെങ്കിലും കെട്ടിടം പൂർത്തിയാകാൻ മാസങ്ങളെടുക്കും അതുവരെ ഇപ്പോഴത്തെ കെട്ടിടത്തിൽ ആരും സുരക്ഷിതരല്ല.
മയ്യിൽ പോലീസ് സ്റ്റേഷന്റെ അവസ്ഥ ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഒരുപാട് വീഴ്ചകൾ സംഭവിച്ചതാണ് തറക്കല്ലിടലും മറ്റും വൈകാൻ ഇടയാക്കിയത്. അതിന് പരിഹാരം കാണുമെന്നും ടി.കെ. ഗോവിന്ദൻ എംഎൽഎ പറഞ്ഞു.
Tags : Nattuvishesham District News