x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​ശേ​രി വ്യാ​പാ​രി വ്യ​വ​സാ​യി വെ​ൽ​ഫെ​യ​ർ സ​ഹ. സം​ഘ​ത്തി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്


Published: July 10, 2026 02:52 AM IST | Updated: July 10, 2026 02:52 AM IST

സെ​ക്ര​ട്ട​റി ഒ​ളി​വി​ൽ

ത​ല​ശേ​രി: അ​മി​ത​പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്തു സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന കേ​സി​ൽ സെ​ക്ര​ട്ട​റി​ക്കും ഭ​ര​ണ​സ​മി​തി​ക്കു​മെ​തി​രെ കേ​സ്.

ഒ.​വി. റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​രി വ്യ​വ​സാ​യി വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി ജോ​ജി​ഷും ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളു​മാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. സം​ഭ​വ​ത്ത തു​ട​ർ​ന്ന് സെ​ക്ര​ട്ട​റി ഒ​ളി​വി​ൽ പോ​യി. ഏ​താ​ണ്ട് അ​ഞ്ചു​കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മൂ​ന്നു പേ​രു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി.

അ​മി​ത പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്തു വ​ൻ​തു​ക​ക​ൾ നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ച ശേ​ഷം മു​ത​ലോ പ​ലി​ശ​യോ ന​ൽ​കാ​തെ സെ​ക്ര​ട്ട​റി ഓ​ഫീ​സ് പൂ​ട്ടി മു​ങ്ങി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ താ​ക്കോ​ൽ പി​ന്നീ​ട് ഒ​ളി​വി​ൽ പോ​യ സെ​ക്ര​ട്ട​റി ബ​ന്ധു​ക്ക​ൾ മു​ഖേ​ന ഭ​ര​ണ​സ​മി​തി​ക്ക് എ​ത്തി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. തി​രു​വ​ങ്ങാ​ട് മ​ഞ്ഞോ​ടി പെ​രി​ങ്ങ​ളം സ്വ​ദേ​ശി​നി​യാ​യ കെ.​സി. ജ​ല​ജ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഇ​തി​ല്‍ ഏ​റ്റ​വും വ​ലി​യ തു​ക​യു​ടെ ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

2022 മാ​ര്‍​ച്ച് മു​ത​ല്‍ 2026 ജൂ​ലൈ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ​ല ത​വ​ണ​ക​ളാ​യി 55,70,000 രൂ​പ പ്ര​തി​ക​ള്‍ ഇ​വ​രി​ല്‍​നി​ന്നും ഡെ​പ്പോ​സി​റ്റാ​യി സ്വീ​ക​രി​ച്ചി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ല്‍ മു​ഴ​പ്പി​ല​ങ്ങാ​ട് കു​ളം​ക​ട​വ് റോ​ഡ് സ്വ​ദേ​ശി​യാ​യ അ​നു​കൂ​ലി​ല്‍ നി​ന്നും 37,95,000 രൂ​പ​യും മു​ഴ​പ്പി​ല​ങ്ങാ​ട് എ​ള​വ​ന സ്വ​ദേ​ശി​നി​യാ​യ പി. ​ജ​ഷി​ന​യി​ൽ നി​ന്ന് 2026 ജ​നു​വ​രി​യി​ല്‍ ര​ണ്ടു ല​ക്ഷം രൂ​പ​യും മേ​യി​ൽ15 ല​ക്ഷം രൂ​പ​യും ഉ​ള്‍​പ്പെ​ടെ മൊ​ത്തം 17 ല​ക്ഷം രൂ​പ​യും നി​ക്ഷേ​പ​മാ​യ സ്വീ​ക​രി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ല​ശേ​രി എ​സ്ഐ​മാ​രാ​യ വി.​വി. ദീ​പ്തി, കെ. ​അ​ശ്വ​തി, ഇ.​കെ. സ​ന്തോ​ഷ്കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്.

 

Tags : Nattuvishesham District News

Recent News

Corehub Up