x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​വി​ലാ​ക്കി മ​ർ​ദി​ച്ച ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗം അ​റ​സ്റ്റി​ൽ


Published: July 10, 2026 02:35 AM IST | Updated: July 10, 2026 02:35 AM IST

ക​ണ്ണൂ​ർ: പോ​ലീ​സി​ൽ കേ​സ് കൊ​ടു​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ൽ യു​വാ​ക്ക​ളെ ത​ട്ടി​കൊ​ണ്ടു​പോ​യി ബ​ന്തി​യാ​ക്കി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗം പി​ടി​യി​ൽ.
കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ സി​ദ്ദിഖി​നെ​യാ​ണ് (36) സി​റ്റി ക​മ്മീ​ഷ​ണ​ർ വി​ജ​യ് ഭ​ര​ത് റെ​ഡ്ഡി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ബി. കൈ​ലാ​സ് നാ​ഥും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ണ്ണൂ​ർ അ​തി​ര​ക​ത്തെ റി​യാ​സി​ന്‍റെ പ​രാ​തി​യെത്തുട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. 2026 ഏ​പ്രി​ൽ 19ന് ​വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ അ​തി​ര​ക​ത്താ​യി​രു​ന്നു കേ​സി​നാ​സ്പ ദ​മാ​യ സം​ഭ​വം. റി​യാ​സി​നെ​യും ബ​ന്ധു​വി​നെ​യും മം​ഗ​ളൂ​രു അ​ട്ടേ​വാ​ർ എ​ന്ന സ്ഥ​ല​ത്തേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഇ​രു​പ​തം​ഗ ക്വ​ട്ടേ​ഷ​ൻ സം​ഘം ഇ​രു​വ​രേ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ശേ​ഷം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളി​ലു​ൾ​പ്പെ​ട്ട ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ​ക്കെ​തി​രേ നേ​ര​ത്തെ പ​രാ​തി​ക്കാ​ര​ന്‍റെ ബ​ന്ധു ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ വൈ​രാ​ഗ്യ​മാ​യി​രു​ന്നു കാ​ര​ണം. സം​ഭ​വ​ത്തി​ൽ കൂ​ട്ടു പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Tags : Nattuvishesham District News

Recent News

Corehub Up