മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ എക്സ്റേ റൂം.
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ എക്സ്റേ മെഷീന് തകരാറിലായതോടെ ജനങ്ങള്‍ ദുരിതത്തില്‍. എക്സ്റേ മെഷീന് തകരാറിലായതോടെ സമീപത്തെ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍.
2021ല്‍ മാത്യു കുഴല്നാടന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം മുടക്കിയാണ് എക്സ്റേ മെഷീന് സ്ഥാപിച്ചത്. എക്സ്റേ മെഷീന് തകരാറിലാണെന്ന ബോര്‍ഡ് എക്സ്റേ റൂമിന് മുന്നില്‍ അധികൃതര്‍ സ്ഥാപിച്ചിരിക്കുകയാണ്.
തകരാറിലായ മെഷീന് നന്നാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന ജനറല്‍ ആശുപത്രിയിലെ എക്സ്റേ മെഷീന് എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
Tags : Local News Nattuvishesham Ernakulam