പ്രിയാമോള്‍ രവിയുടെ കഴുത്തില്‍ തൃപ്പൂണിത്തുറ സ്വദേശി രഞ്ജിത്ത് വരണമാല്യം ചാര്‍ത്തുന്നു. മേയര്‍ അഡ്വ. വി.കെ. മിനിമോള്‍, ഉമ തോമസ് എംഎല്‍എ, കളക്ടര്‍ ജി. പ്രിയങ്
കൊച്ചി: നഗരസഭയുടെയും സംസ്ഥാന ശിശു വികസന വകുപ്പിന്റെയും കീഴില്‍ ചമ്പക്കരയില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ മന്ദിരത്തിലെ അന്തേവാസി പ്രിയാമോള്‍ രവിയുടെ കഴുത്തില്‍ തൃപ്പൂണിത്തുറ സ്വദേശി രഞ്ജിത്ത് വരണമാല്യം ചാര്‍ത്തി.
ചമ്പക്കര ശ്രീവൈഷ്ണവ ഗന്ധര്‍വസ്വാമി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ അഡ്വ. വി.കെ. മിനിമോളാണ് കൈപിടിച്ചു നല്‍കിയത്. എംഎല്‍എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, ദീപക് ജോയ്, കളക്ടര്‍ ജി.പ്രിയങ്ക,
കൊച്ചി കോര്പറേഷന് സ്ഥിരംസമിതി അധ്യക്ഷരായ ആന്റണി പൈനുതറ, ടി.കെ. അഷ്റഫ്, സീന ഗോകുലന്, രഞ്ജിത്തിന്റെ മാതാവ് രുഗ്മിണി തുടങ്ങിയവർ പങ്കെടുത്തു. ചമ്പക്കര സെന്റ് ജെയിംസ് മഹാജൂബിലി ഹാളിലായിരുന്നു വിവാഹസത്കാരം.
ചുങ്കത്ത് ജ്വല്ലറിയും റോട്ടറി ക്ലബ്ബും വി ഗാര്‍ഡുമാണ് വിവാഹ ചടങ്ങുകള്‍ക്കുള്ള ധനസഹായം നല്‍കിയത്. ഓള് കേരള ഫോട്ടോഗ്രഫിക് അസോസിയേഷന് കല്യാണ ചടങ്ങിന്റെ ഫോട്ടോയും വീഡിയോയും വൈറ്റില വികെഎസ് ബ്യൂട്ടി പാര്‍ലര്‍ നവ വധുവിനു മേക്കപ്പും സൗജന്യമായി ചെയ്തു കൊടുത്തു.
Tags : Local News Nattuvishesham Ernakulam