x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യം ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന​ത് ദു​രി​ത​മാ​കു​ന്നു


Published: July 10, 2026 06:35 AM IST | Updated: July 10, 2026 06:35 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി സത്രം​കു​ന്നി​ല്‍ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലൂ​ടെ പോ​കു​ന്ന ഡ്രെ​യി​നേ​ജ് തു​റ​ന്ന അ​വ​സ്ഥ​യി​ല്‍.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ടൗ​ണി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യം ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ഒ​ഴു​ക​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ദു​രി​ത​മാ​കു​ന്നു. സ​ത്രം​കു​ന്ന് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് മാ​ലി​ന്യ​ത്തി​ന്‍റെ ദു​രി​തം​പേ​റു​ന്ന​ത്. ബ​ത്തേ​രി ടൗ​ണി​ല്‍ നി​ന്ന് സ​ത്രം​കു​ന്ന് വ​ഴി​പോ​കു​ന്ന ഡ്രെ​യി​നേ​ജി​ലൂ​ടെ​യാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ ഒ​ഴു​കു​ന്ന​ത്. സ്ലാ​ബി​ടാ​ത്ത ഡ്രെ​യി​നേ​ജ് ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളാ​ണ് മാ​ലി​ന്യം കാ​ര​ണം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. സെ​പ്റ്റി​ക് മാ​ലി​ന്യ​മ​ട​ക്കം ഇ​തി​ലൂ​ടെ ഒ​ഴു​ക്കു​ന്നു​ണ്ടെ​ന്നും രൂ​ക്ഷ​മാ​യ ദു​ര്‍​ഗ​ന്ധ​വും കൊ​തു​കു​ശ​ല്യ​വും കാ​ര​ണം പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നു​മാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

ഡ്രെ​യി​നേ​ജ് സ്ലാ​ബി​ട്ട് മൂ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ നി​സം​ഗ​ത തു​ട​രു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. സ്ലാ​ബി​ടാ​നാ​യി ഫ​ണ്ട് വ​ക​യി​രു​ത്തി ക​രാ​റാ​യെ​ങ്കി​ലും പ്ര​വൃ​ത്തി​ന​ട​ക്കാ​ത്ത​താ​ണ് നി​ല​വി​ലെ ദു​രി​ത​ത്തി​ന് കാ​ര​ണ​മെ​ന്നും സ്വ​ന്തം നി​ല​യി​ല്‍ ഡ്രെ​യ്‌​നേ​ജ് സ്ലാ​ബി​ടേ​ണ്ട ഗ​തി​കേ​ടി​ലാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഡെ​ങ്കി​പ്പ​നി​യ​ട​ക്കം റി​പ്പോ​ര്‍​ട്ട് ചെ​യ്ത പ്ര​ദേ​ശം​കൂ​ടി​യാ​ണി​വി​ടം.

എ​ന്നി​ട്ടും നാ​ട്ടു​കാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ഈ ​ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കാ​ത്ത​തി​ല്‍ ക​ടു​ത്ത അ​മ​ര്‍​ഷ​മാ​ണ് ജ​ന​ങ്ങ​ളി​ല്‍ നി​ന്നു​യ​രു​ന്ന​ത്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up