x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​​ഡി​​. കോ​​ള​​ജി​​ല്‍ ഗോ​​ള്‍​ഡ​​ന്‍ അ​​വ​​ര്‍ ഇ​​നി​​ഷ്യേ​​റ്റീ​​വ് 94.17 ല​​ക്ഷം രൂ​​പയുടെ സിഎസ്ആർ ഫണ്ട്


Published: July 10, 2026 07:36 AM IST | Updated: July 10, 2026 07:36 AM IST

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ഗോ​​ള്‍​ഡ​​ന്‍ അ​​വ​​ര്‍ ഇ​​നി​​ഷ്യേ​​റ്റീ​​വ് ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യി സെ​​ന്‍​ട്ര​​ല്‍ വെ​​യ​​ര്‍ ഹൗ​​സിം​​ഗ് കോ​​ര്‍​പ​​റേ​​ഷ​​ന്‍ സി​​എ​​സ്ആ​​ര

കോ​​ട്ട​​യം: മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​ന്‍റെ പ്ര​​വ​​ര്‍​ത്ത​​നം ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള ഗോ​​ള്‍​ഡ​​ന്‍ അ​​വ​​ര്‍ ഇ​​നി​​ഷ്യേ​​റ്റീ​​വി​​നാ​​യി സെ​​ന്‍​ട്ര​​ല്‍ വെ​​യ​​ര്‍ ഹൗ​​സിം​​ഗ് കോ​​ര്‍​പ​റേ​​ഷ​​ന്‍ സി​എ​​സ്ആ​​ര്‍ ഫ​​ണ്ടി​​ല്‍​നി​​ന്ന് 94.17 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ചു.

ഇ​​തി​​ല്‍ ആ​​ദ്യ​ഗ​​ഡു​​വാ​​യ 47,08,803 രൂ​​പ നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ​​യും ആ​​ശു​​പ​​ത്രി വി​​ക​​സ​​ന സ​​മി​​തി ചെ​​യ​​ര്‍​മാ​​നാ​​യ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ​​യും വെ​​യ​​ര്‍​ഹൗ​​സിം​​ഗ് കോ​​ര്‍​പ​​റേ​​ഷ​​ന്‍റെ കൊ​​ച്ചി റീ​​ജ​​ണ​​ല്‍ മാ​​നേ​​ജ​​ര്‍ ജി.​​എ​​സ്.​​ആ​​ര്‍. സു​​ന്ദ​​ര​​മൂ​​ര്‍​ത്തി​​യി​​ല്‍​നി​​ന്ന് ഏ​​റ്റു​​വാ​​ങ്ങി. പൊ​​തു​​ജ​​നാ​​രോ​​ഗ്യ മേ​​ഖ​​ല​​യി​​ലെ അ​​ടി​​സ്ഥാ​​ന​സൗ​​ക​​ര്യ വി​​ക​​സ​​ന​​വും തീ​​വ്ര​​പ​​രി​​ച​​ര​​ണ സം​​വി​​ധാ​​ന​​ങ്ങ​​ള്‍ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തും ല​​ക്ഷ്യ​​മി​​ട്ടു​​ള്ള പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് തു​​ക അ​​നു​​വ​​ദി​​ച്ച​​തെ​​ന്ന് സു​​ന്ദ​​ര​​മൂ​​ര്‍​ത്തി പ​​റ​​ഞ്ഞു.

മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ഗോ​​ള്‍​ഡ​​ന്‍ അ​​വ​​ര്‍ ഇ​​നി​​ഷ്യേ​​റ്റീ​​വ് ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള പ​​ദ്ധ​​തി അ​​സാ​​പ്പാ​​ണ് ത​​യാ​​റാ​​ക്കി​​യ​​ത്. നൂ​​ത​​ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ സ​​ജ്ജ​​മാ​​ക്കി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ത്തി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​നം കൂ​​ടു​​ത​​ല്‍ കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കാ​​നാ​​ണ് ഇ​​തു​​വ​​ഴി ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

ച​​ട​​ങ്ങി​​ല്‍ അ​​ഡീ​​ഷ​​ണ​​ല്‍ ജി​​ല്ലാ മ​​ജി​​സ്ട്രേ​​റ്റ് സോ​​ളി ആ​​ന്‍റ​ണി, മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് സൂ​​പ്ര​​ണ്ട് ഡോ. ​​ടി​​ജി തോ​​മ​​സ് ജേ​​ക്ക​​ബ്, എ​​മ​​ര്‍​ജ​​ന്‍​സി മെ​​ഡി​​സി​​ന്‍ വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​കെ.​​എ​​സ്. ശാ​​ന്തി, അ​​സാ​​പ് കേ​​ര​​ള മാ​​നേ​​ജ​​ര്‍ കെ. ​​ശ്രീ​​ജി​​ത്ത്, വെ​​യ​​ര്‍​ഹൗ​​സിം​​ഗ് കോ​​ര്‍​പ​റേ​​ഷ​​ന്‍ എ​​ച്ച് ആ​​ര്‍ വി​​ഭാ​​ഗം മേ​​ധാ​​വി എ​​സ്. ര​​ച​​ന, ബി​​ജു ഗോ​​പാ​​ല്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up