x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യ​ത്തി​ന്‍റെ ഗോ​ള്‍വ​ല കാ​ക്കാ​ന്‍ ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​നി


Published: July 10, 2026 07:46 AM IST | Updated: July 10, 2026 07:46 AM IST

സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ര്‍ ഗേ​ള്‍​സ് ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കോ​ട്ട​യം ജി​ല്ലാ ടീ​മി​ല്‍ ഗോ​ള്‍​കീ​പ്പ​റാ​യ ആ​ഞ്ജലീന മ​രി​യാ അ​നൂ​പും സ​ഹ​താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​ന്‍ ജോ​മോ​ന്‍ ജേ​ക്ക​ബ

ക​ടു​ത്തു​രു​ത്തി: കോ​ട്ട​യ​ത്തി​ന്‍റെ ഗോ​ള്‍ വ​ല കാ​ക്കാ​ന്‍ ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​നി. സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ര്‍ ഗേ​ള്‍​സ് ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കോ​ട്ട​യം ജി​ല്ലാ ടീ​മി​ല്‍ ഗോ​ള്‍​കീ​പ്പ​റാ​യാ​ണ് ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡ് ഐ​ലാ​റ്റി​ല്‍ ആ​ഞ്ജലീന മ​രി​യാ അ​നൂ​പ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ത​ല​യോ​ല​പ്പ​റ​മ്പ് എ.​ജെ. ജോ​ണ്‍ മെ​മ്മോ​റി​യ​ല്‍ സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ആ​ഞ്ച​ലീ​ന. തി​രു​വ​ല്ല മാ​ര്‍​ത്തോ​മ്മ കോ​ള​ജ് ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

എറണാകുളം നാ​മ​ക്കു​ഴി മൈ​താ​ന​ത്ത് ന​ട​ത്തി​യ ക്യാ​മ്പി​ലേ​ക്ക് 29 വി​ദ്യാ​ര്‍​ഥി​നി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത അ​ന്തി​മ 20 അം​ഗ ടീ​മി​ലാ​ണ് ആ​ഞ്ച​ലീ​ന ഇ​ടം നേ​ടി​യ​ത്. വൈ​ക്കം വ​നി​ത സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യി​ലെ ജോ​മോ​ന്‍ ജേ​ക്ക​ബി​ന്‍റെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം.

ഇ​വി​ടെ പ​രി​ശീ​ലി​ക്കു​ന്ന ആ​റ് ക​ളി​ക്കാ​ര്‍​ക്ക് കോ​ട്ട​യം ജി​ല്ലാ ടീ​മി​ല്‍ സെ​ല​ക്ഷ​ന്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. വൈ​ക്കം വ​ട​ക്കേ​ന​ട ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ദേ​വ​പ​ത്മ, ത​ല​യോ​ല​പ്പ​റ​മ്പ് എ.​ജെ. ജോ​ണ്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ശ്രീ​ദേ​വി സു​ഭാ​ഷ്, വൈ​ഗ ദി​നേ​ശ്, അ​നാ​മി​ക സ​ന്തോ​ഷ്, മേ​വെ​ള്ളൂ​ര്‍ കെ​എം​എ​ച്ച്എ​സ്എ​സി​ലെ റി​ഥി​ശ്വ​രി രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് സെ​ല​ക്ഷ​ന്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഞ്ച​ലീ​ന ക​ഴി​ഞ്ഞ ത​വ​ണ പാ​ല​ക്കാ​ട് ന​ട​ന്ന സ്‌​കൂ​ള്‍ ഗെ​യിം​സി​ലും കോ​ട്ട​യം ജി​ല്ലാ ഫു​ട്‌​ബോ​ള്‍ ടീ​മി​ലെ ഗോ​ള്‍ കീ​പ്പ​റാ​യി​രു​ന്നു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up