x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഭാ​സം​ഗ​മ​വും അ​വാ​ര്‍​ഡ് ദാ​ന​വും ഇന്ന്


Published: July 10, 2026 07:45 AM IST | Updated: July 10, 2026 07:45 AM IST

ക​ടു​ത്തു​രു​ത്തി: കേ​ന്ദ്ര - സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ​യും വി​വി​ധ അ​ക്കാ​ദ​മി​ക​ളു​ടെ​യും പു​ര​സ്‌​കാ​ര​ങ്ങ​ളും അ​വാ​ര്‍​ഡു​ക​ളും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള പ്ര​ഗ​ത്ഭ​രാ​യ വ്യ​ക്തി​ക​ളെ​യും ഉ​ന്ന​ത സാ​മൂ​ഹ്യാം​ഗീ​കാ​രം നേ​ടി​യ വ്യ​ക്തി​ക​ളെ​യും ക​ലാ-​കാ​യി​ക-​സാ​ഹി​ത്യ-​രം​ഗ​ങ്ങ​ളി​ല്‍ പ്രാ​വീണ്യം നേ​ടി​യ​വ​രെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​തി​ഭാ​സം​ഗ​മ​വും എം​എ​ല്‍​എ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡു​ദാ​ന സ​മ്മേ​ള​നം ഇ​ന്ന് ക​ടു​ത്തു​രു​ത്തി​യി​ല്‍ ന​ട​ക്കും.

പ്ര​തി​ഭാ സം​ഗ​മ​ത്തി​ന് എ​ത്തി​ച്ചേ​രു​ന്ന വി​ശി​ഷ്ടാ​തി​ഥി​ക​ളെ ഇ​ന്ന് മൂ​ന്നി​ന് ത​ളി​യി​ല്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​നു മു​ന്‍​വ​ശ​ത്ത് സ്വീ​ക​രി​ക്കും. തു​ട​ര്‍​ന്ന് ഗൗ​രീ​ശ​ങ്ക​രം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ര്‍ ചേ​ത​ന്‍​കു​മാ​ര്‍ മീ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ല്‍ കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ക്കും.

കു​ടും​ബ​ശ്രീ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ വി. വി​ഘ്നേ​ശ്വ​രി, എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി യ​തീ​ഷ് ച​ന്ദ്ര, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. സാ​ബു മാ​ത്യു, ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജ് തോ​മ​സ്, സി​നി​മാ​താ​ര​ങ്ങ​ളാ​യ സൗ​ബി​ന്‍ ഷാ​ഹി​ര്‍, ന​വ്യ നാ​യ​ര്‍, ദി​ലീ​ഷ് പോ​ത്ത​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

യൂ​ണി​വേ​ഴ്‌​സി​റ്റി പ​രീ​ക്ഷ​ക​ളി​ലെ റാ​ങ്ക് ജേ​താ​ക്ക​ള്‍, വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ര്‍, എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് എം​എ​ല്‍​എ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ന​ല്‍​കും. വി​ദ്യാ​ര്‍​ഥി​പ്ര​തി​ഭ​ക​ളെ​യും വി​വി​ധ രം​ഗ​ങ്ങ​ളി​ലെ പ്ര​ഗ​ത്ഭ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി 1500ല​ധി​കം പേ​രെ ഒ​രേ വേ​ദി​യി​ല്‍ ആ​ദ​രി​ക്കും.

പ്ര​തി​ഭാ സം​ഗ​മ​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും

ക​ടു​ത്തു​രു​ത്തി: ല​ഹ​രി വി​പ​ത്തി​നെ​തി​രേ കേ​ര​ള സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന തൂ​ഫാ​ന്‍ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ക​ടു​ത്തു​രു​ത്തി​യി​ല്‍ ഇ​ന്ന് ന​ട​ക്കു​ന്ന പ്ര​തി​ഭാ സം​ഗ​മ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ആ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ന​ട​ത്തും. മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് പ്ര​തി​ജ്ഞ ചൊ​ല്ലിക്കൊ ടു​ക്കും. കൊ​ച്ചി റേ​ഞ്ച് ഡി​ഐ​ജി യ​തീ​ഷ് ച​ന്ദ്ര ഐ​പി​എ​സ് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കും.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍, കോ​ള​ജ് ത​ല​ങ്ങ​ളി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ ക​ര്‍​മ​പ​രി​പാ​ടി​ക​ള്‍ യോ​ഗ​ത്തി​ല്‍ പ്ര​ഖ്യാ​പി​ക്കും.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up