x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന്തു​രു​ത്തി​യി​ൽ കാ​ട്ടു​പ​ന്നി, കാ​ട്ടു​കോ​ഴി ശല്യം; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ


Published: July 10, 2026 07:58 AM IST | Updated: July 10, 2026 07:58 AM IST

മാ​ന്തു​രു​ത്തി മാ​റാ​ട്ടു​ക​ളം സ​ജീ​സ് ജോ​സ​ഫി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ മ​ര​ച്ചീ​നി​ക​ൾ കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച നി​ല​യി​ൽ.

മാ​ന്തു​രു​ത്തി: കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷം. കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്ക​ൽ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം നെ​ടും​കു​ന്നം പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് മാ​ന്തു​രു​ത്തി മാ​റാ​ട്ടു​ക​ളം സ​ജീ​സ് ജോ​സ​ഫി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ നി​ര​വ​ധി മൂ​ട് ക​പ്പ, ചേ​ന, ചേ​മ്പ്, വാ​ഴ, തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ കു​ത്തി ന​ശി​പ്പി​ച്ച​ത്.

ഈ ​കൃ​ഷി ഭൂ​മി​യോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്ത് 15 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ പ​ട​ലു​ക​ളും കാ​ട്ടു​വ​ള്ളി പ​ട​ർ​പ്പു​ക​ളും ര​ണ്ട​ര ഏ​ക്ക​റോ​ളം വ​സ്തു​വി​ൽ പ​ട​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. ഇ​തി​നു​ള്ളി​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ളു​ടെ വാ​സ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത് തു​ണ്ടി​യി​ൽ​പ​ടി, നെ​ടും​കു​ഴി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള വ​ഴി​യു​ടെ ഓ​ര​ത്താ​ണ് ഈ ​ഭാ​ഗം. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ൾ കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള നി​ര​വ​ധി ജ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന പാ​ത​യാ​ണി​ത്.

ഇ​തി​നോ​ടു ചേ​ർ​ന്നു​ള്ള കൊ​ല്ല​ക​ര കെ.​ജെ. ജോ​ർ​ജി​ന്‍റെ വ​സ്തു​വി​ലെ മ​ര​ച്ചീ​നി, ക​മു​ക് തൈ​ക​ൾ തു​ട​ങ്ങി​യ​വ ഏ​താ​നും ദി​വ​സം മു​മ്പ് കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. സ​ജീ​സി​ന്‍റെ കൃ​ഷിഭൂ​മി​യി​ൽ കാ​ട്ടു​കോ​ഴി ശ​ല്യ​വും രൂ​ക്ഷ​മാ​ണ്.

കാ​ട്ടു​കോ​ഴി​ക​ൾ കൂ​ട്ട​മാ​യെ​ത്തി വെ​ണ്ട, പ​ട​വ​ലം, പാ​വ​ൽ, വെ​ള്ള​രി, മ​ത്ത​ൻ തു​ട​ങ്ങി​യ​വ​യു​ടെ തൈ​ക​ൾ, ചി​ക​ഞ്ഞു ന​ശി​പ്പി​ക്കു​ന്ന​തും സാ​ധാ​ര​ണ​യാ​ണ്. നാ​ളു​ക​ളാ​യി മാ​ന്തു​രു​ത്തി​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ കോ​വു​കു​ന്നേ​ൽ​പ​ടി, വ​ള്ളി​മ​ല, നെ​ടും​കു​ഴി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി​ക​ളു​ടെ സാ​ന്നി​ധ്യം സാ​ധാ​ര​ണ​യാ​ണ്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up