x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​വ​ഴി സ്‌​കൂ​ളി​ലേ​ക്ക് എ​ത്താ​ൻ ഭ​യ​മാ​ണ്


Published: July 10, 2026 07:52 AM IST | Updated: July 10, 2026 07:52 AM IST

ക​റു​ക​ച്ചാ​ൽ–​മ​ണി​മ​ല റോ​ഡിന്‍റെ ഇരുവശവും കാടുകയറിയ നിലയിൽ

മ​ണി​മ​ല:​ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന കാ​ടു​മൂ​ലം ക​റു​ക​ച്ചാ​ൽ–​മ​ണി​മ​ല റോ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യി. മ​ണി​മ​ല ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ​യും എ​ൻ​എ​സ്എ​സ് യു​പി സ്കൂ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളാ​ണ് ദി​വ​സേ​ന ഈ ​ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​നി​ന്നും കാ​ട് റോ​ഡി​ലേ​ക്ക് പ​ട​ർ​ന്നു​ക​യ​റി​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി വ​ശ​ത്തേ​ക്ക് മാ​റി​നി​ൽ​ക്കാ​ൻ ഇ​ട​മി​ല്ല.

റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള ക്രാ​ഷ് ഗാ​ർ​ഡു​ക​ളും കാ​ടി​നു​ള്ളി​ൽ മ​റ​ഞ്ഞ നി​ല​യി​ലാ​ണ്. സ്കൂ​ളി​ന്‍റെ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡും സ​മീ​പ​ത്തെ കൊ​ടും​വ​ള​വ് സൂ​ചി​പ്പി​ക്കു​ന്ന ബോ​ർ​ഡും കാ​ട് മൂ​ടി​യ​തി​നാ​ൽ വാ​ഹ​ന​യാ​ത്രി​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്നി​ല്ല.

സ്കൂ​ളു​ക​ൾ​ക്ക് സ്വ​ന്ത​മാ​യി വാ​ഹ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ദി​വ​സ​വും ന​ട​ന്നാ​ണ് സ്കൂ​ളി​ലെ​ത്തു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​രു​മേ​ലി സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള ഈ ​റോ​ഡി​ൽ ഇ​ര​ട്ട​വ​രി​പ്പാ​ത നി​ർ​മി​ച്ചെ​ങ്കി​ലും ഈ ​ഭാ​ഗ​ത്ത് ന​ട​പ്പാ​ത​യോ ഓ​ട​യോ ഒ​രു​ക്കി​യി​ട്ടി​ല്ല. സ്കൂ​ളു​ക​ളു​ടെ സ​മീ​പ​ത്തെ കാ​ട് അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്ത് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും സു​ര​ക്ഷി​ത​മാ​യ ന​ട​പ്പാ​ത നി​ർ​മി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up