കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രവേശനോത്സവവും മെറിറ്റ് ഡേയും മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കടുത്തുരുത്തി: സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി മോന്‍സ് ജോസഫിന് സ്വീകരണവും പ്രവേശനോത്സവവും മെറിറ്റ് ഡേയും സംഘടിപ്പിച്ചു. സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി കൂടിയായ മന്ത്രി മോന്‍സ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. സൈമണ്‍ പുല്ലാട്ട് അധ്യക്ഷത വഹിച്ചു.
ഹയര്‍ സെക്കന്‍ഡറി പൊതുപരീഷയില് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ യോഗത്തില്‍ ആദരിച്ചു. പ്രിന്‍സിപ്പൽ സീമ സൈമണ്‍, അധ്യാപിക സോണിയ മോന്‍സ്, പിടിഎ പ്രതിനിധി എബി കുന്നശ്ശേരി, ജനപ്രതിനിധികളായ ലൈസാമ്മ മാത്യു, ജിന്‍സി എലിസബത്ത്, വൈസ് പ്രിന്‍സിപ്പൽ സിസ്റ്റര്‍ സോഫിയ, പൂര്‍വവിദ്യാര്‍ഥി പ്രതിനിധി ജോയി മണലേല്‍ എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ കടുത്തുരുത്തി ബൈപാസ്, പാണാവേലി കട്ടിംഗുമായി സംഗമിക്കുന്ന ഭാഗത്തുള്ള അപകട സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികളും അധ്യാപകരും ഒപ്പിട്ട നിവേദനം മന്ത്രിക്ക് കൈമാറി.
Tags : Local News Nattuvishesham Kottayam