x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന കേ​സി​ലെ പ്ര​തി​യെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി


Published: July 10, 2026 06:49 AM IST | Updated: July 10, 2026 06:49 AM IST

ഗോകുൽ

പാ​രി​പ്പ​ള്ളി: പി​റ്റ് എ​ന്‍​ഡി​പി​എ​സ് നി​യ​മ​ത്തി​ലെ നി​രോ​ധി​ത മ​യ​ക്ക് മ​രു​ന്ന് ക​ട​ത്ത​ല്‍ ത​ട​യ​ല്‍ വ​കു​പ്പ് പ്ര​കാ​രം മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി. പാ​രി​പ്പ​ള്ളി തെ​റ്റി​ക്കു​ഴി, ആ​ശാ​രി​വി​ള വീ​ട്ടി​ല്‍ ഗോ​കു​ല്‍(33)​നെ ആ​ണ് പി​റ്റ് എ​ന്‍​ഡി​പി​എ​സ് നി​യ​മ പ്ര​കാ​രം പാ​രി​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ക​രു​ത​ല്‍ ത​ട​ങ്ക​ലി​നാ​യി സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് അ​യ​ച്ച​ത്. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ നി​യ​മ​വി​രു​ദ്ധ​മാ​യ ക​ട​ത്തും വി​ത​ര​ണ​വും ന​ട​ത്തു​ന്ന വ്യ​ക്തി​ക​ളെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍​വെ​ച്ച് അ​വ​രു​ടെ തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​നി​യ​മം ന​ട​പ്പി​ല​ാ ക്കി​യി​രി​ക്കു​ന്ന​ത്.

മാ​ര​ക ല​ഹ​രി മ​രു​ന്നാ​യ എം​ഡി​എം​എ ചി​ല്ല​റ വി​ല്പന​യ്ക്കാ​യി ക​ട​ത്തി​ക്കൊ​ണ്ട് വ​ര​വേ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ പി​ടി​കൂ​ടി​യ​തു​ള്‍​പ്പെ​ടെ 2023 മു​ത​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത പ​ത്ത് എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ളി​ല്‍ ഗോ​കു​ല്‍ പ്ര​തി​യാ​ണ്.

ല​ഹ​രി മ​രു​ന്നു ക​ച്ച​വ​ട സം​ഘ​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ മു​ഖേ​ന ചാ​ത്ത​ന്നൂ​ര്‍ അ​സി​സ്റ്റ​ന്റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍, പാ​രി​പ്പ​ള്ളി പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്നി​വ​ര്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് കേ​ര​ളാ ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി പി​റ്റ് എ​ന്‍​ഡി​പി​എ​സ് നി​യ​മ പ്ര​കാ​രം ക​രു​ത​ല്‍ ത​ട​ങ്ക​ലി​ന് ഉ​ത്ത​ര​വി​ട്ട​ത്.

ജി​ല്ല​യി​ലെ ല​ഹ​രി വി​ത​ര​ണ സം​ഘ​ങ്ങ​ള്‍​ക്കെ​തി​രെ പി​റ്റ് എ​ന്‍​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എം. ​ഹേ​മ​ല​ത അ​റി​യി​ച്ചു. പാ​രി​പ്പ​ള്ളി പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഗോ​കു​ലി​നെ പി​ടി​കൂ​ടി ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up