x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ല്‍ ഇ​ന്നും ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത


Published: July 10, 2026 06:38 AM IST | Updated: July 10, 2026 06:38 AM IST

ക​ല്‍​പ്പ​റ്റ: ജി​ല്ല​യി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ന്നും മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. കാ​റ്റി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ഴാ​നും ശി​ഖ​ര​ങ്ങ​ള്‍ ഒ​ടി​ഞ്ഞു​വീ​ണ് അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ഴ​യും കാ​റ്റും ഉ​ള്ള സ​മ​യ​ങ്ങ​ളി​ല്‍ മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ല്‍ നി​ല്‍​ക്കു​ക​യോ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ക​യോ ചെ​യ്യ​രു​തെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.

വീ​ട്ടു​വ​ള​പ്പു​ക​ളി​ലെ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള മ​ര​ച്ചി​ല്ല​ക​ള്‍ വെ​ട്ടി​മാ​റ്റു​ക​യും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ അ​റി​യി​ക്കു​ക​യും വേ​ണം. ഉ​റ​പ്പി​ല്ലാ​ത്ത പ​ര​സ്യ​ബോ​ര്‍​ഡു​ക​ള്‍, ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ള്‍, കൊ​ടി​മ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ കാ​റ്റി​ല്‍ വീ​ഴാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​വ മു​ന്‍​ക​രു​ത​ലാ​യി ബ​ല​പ്പെ​ടു​ത്തു​ക​യോ അ​ഴി​ച്ചു​വ​യ്ക്കു​ക​യോ ചെ​യ്യ​ണം.

കാ​റ്റ് ശ​ക്ത​മാ​കു​മ്പോ​ള്‍ വീ​ടു​ക​ളു​ടെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും അ​ട​ച്ചി​ട​ണം. ജ​ന​ലു​ക​ള്‍​ക്കും വാ​തി​ലു​ക​ള്‍​ക്കും സ​മീ​പം നി​ല്‍​ക്കു​ന്ന​തും വീ​ടു​ക​ളു​ടെ ടെ​റ​സു​ക​ളി​ല്‍ തു​ട​രു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. ഓ​ല​മേ​ഞ്ഞ​തോ ഷീ​റ്റ് പാ​കി​യ​തോ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​തോ ആ​യ കെ​ട്ടി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കോ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കോ മാ​റി​ത്താ​മ​സി​ക്ക​ണം.

കാ​റ്റും മ​ഴ​യും ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​ദ്യു​തി ലൈ​നു​ക​ളും പോ​സ്റ്റു​ക​ളും പൊ​ട്ടി​വീ​ഴാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ ത​ന്നെ കെ​എ​സ്ഇ​ബി​യു​ടെ 1912 ക​ണ്‍​ട്രോ​ള്‍ റൂ​മി​ലോ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ 1077 ക​ണ്‍​ട്രോ​ള്‍ റൂ​മി​ലോ വി​വ​രം അ​റി​യി​ക്ക​ണം. പൊ​തു​ജ​ന​ങ്ങ​ള്‍ സ്വ​മേ​ധ​യാ വൈ​ദ്യു​തി അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട​രു​തെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

പ​ത്രം, പാ​ല്‍ വി​ത​ര​ണ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ അ​തി​രാ​വി​ലെ ജോ​ലി​ക്കി​റ​ങ്ങു​ന്ന​വ​ര്‍ പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. വെ​ള്ള​ക്കെ​ട്ടു​ക​ളി​ലൂ​ടെ​യോ വൈ​ദ്യു​തി ലൈ​നു​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യോ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം.

കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും നി​ര്‍​മാ​ണ ജോ​ലി​ക​ളി​ലേ​ക്കും പോ​കു​ന്ന​വ​ര്‍ വൈ​ദ്യു​തി ലൈ​നു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ ശേ​ഷം മാ​ത്ര​മേ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ർ​പ്പെ​ടാ​വൂ. ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും തു​ട​രു​ന്ന​സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക മു​ന്ന​റി​യി​പ്പു​ക​ള്‍ ശ്ര​ദ്ധി​ക്കു​ക​യും സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up