വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി തിരുനെല്ലി പഞ്ചായത്തില്‍ നടപ്പാക്കിവരുന്ന നബാര്‍ഡ് നീരുറവ സംരക്ഷണ പദ്ധതിയുടെ അവസാനഘട്ടം വിലയിരുത്തുന്നതിന് നബാര്‍ഡി
മാനന്തവാടി: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി തിരുനെല്ലി പഞ്ചായത്തില്‍ മുള്ളന്‍കൊല്ലി നീര്‍ത്തട പ്രദേശത്ത് നടപ്പാക്കിവന്നിരുന്ന നബാര്‍ഡ് നീരുറവ സംരക്ഷണ പദ്ധതിയുടെ അവസാനഘട്ടം വിലയിരുത്തലിനായി നബാര്‍ഡ് കേരള റീജണല്‍ ഓഫീസിലെ അസിസ്റ്റന്റ് മാനേജര്‍ നിഖില്‍ ഗൈക്വാഡ്, കണ്‍സല്‍ട്ടന്റ് പി. ശ്രീ ബാലാജി എന്നിവര്‍ നീര്‍ത്തട പ്രദേശത്ത് സന്ദര്‍ശനം നടത്തി.
സന്ദര്‍ശനത്തിന്റെ ഭാഗമായി നീര്‍ത്തട കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച, രേഖകളുടെ പരിശോധന എന്നിവ നടത്തി. നീര്‍ത്തട പ്രദേശത്ത് നടപ്പാക്കിയ നീരുറവ സംരക്ഷണം, കിണര്‍ റീചാര്‍ജിംഗ്, ചെക്ക് ഡാം നിര്‍മാണം, ജൈവ വള നിര്‍മാണം, ചെറുകിട ജലസേചനം, കുളം നവീകരണം, മുട്ടക്കോഴി വളര്‍ത്തല്‍, മണ്ണ് കയ്യാല നിര്‍മാണം, കല്ല് കയ്യാല നിര്‍മാണം, നീര്‍ക്കുഴി നിര്‍മാണം തുടങ്ങിയ പദ്ധതി പ്രവര്‍ത്തങ്ങള്‍ നേരിട്ട് വിലയിരുത്തി.
സന്ദര്‍ശനത്തിന് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ ഫാ. ജോണി കുന്നത്ത്, പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ്, പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍മാരായ റോബിന് ജോസഫ്, ദീപു ജോസഫ്, നീര്‍ത്തട കമ്മിറ്റി അംഗങ്ങളായ പി. സുനില്‍കുമാര്‍, ചന്ദ്രിക സതീഷ് ബാബു എന്നിവര്‍ നേതൃത്വം നല്കി.
Tags : Local News Nattuvishesham Wayanad