x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​ത്തൂ​പ്പു​ഴ​യി​ലെ ര​വീ​ന്ദ്ര​ന്‍ മാ​ഷ് സ്മാ​ര​കം: ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു


Published: July 10, 2026 06:47 AM IST | Updated: July 10, 2026 06:47 AM IST

ര​വീ​ന്ദ്ര​ന്‍ മാ​സ്റ്റ​ര്‍ സ്മാ​ര​ക മ​ന്ദി​ര​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സൈ​ന​ബ ബീ​വി വി​ല​യി​രു​ത്തു​ന്നു. വൈ​സ് പ

കു​ള​ത്തൂ​പ്പു​ഴ: സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​വീ​ന്ദ്ര​ന്‍ മാ​സ്റ്റ​റു​ടെ ഓ​ര്‍​മ​യ്ക്കാ​യി കു​ള​ത്തൂ​പ്പു​ഴ ക​ല്ല​ട​യാ​റി​ന്‍റെ തീ​ര​ത്ത് നി​ര്‍​മി​ക്കു​ന്ന സ്മാ​ര​ക​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു തു​ട​ക്ക​മാ​യി.

ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്താ​ണ് സ്മാ​ര​ക മ​ന്ദി​രം നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​ല്ല. ഇ​തേ തു​ട​ര്‍​ന്ന് കു​ള​ത്തൂ​പ്പു​ഴ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി​യി​രു​ന്നു.

കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് 70 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണ​ത്തി​നു​ശേ​ഷം ഫ​ണ്ടിന്‍റെ കു​റ​വും സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളും കാ​ര​ണം നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ട​ങ്ങി​യി​രു​ന്നു. ര​വീ​ന്ദ്ര​ന്‍ മാ​ഷ് സ്മാ​ര​കം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ സാം​സ്‌​കാ​രി​ക ടൂ​റി​സം സാ​ധ്യ​ത​ക​ള്‍​ക്ക് ഉ​ണ​ര്‍​വേ​കു​മെ​ന്ന് സം​വി​ധാ​യ​ക​നും ശി​ല്പി​യു​മാ​യ രാ​ജീ​വ് അ​ഞ്ച​ല്‍ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ര​ണ്ടാം​ഘ​ട്ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന​ബ ബീ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു ഏബ്ര​ഹാം, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി അം​ഗം സു​ഭി​ലാ​ഷ് കു​മാ​ര്‍, സെ​ക്ര​ട്ട​റി അ​നി​ലാ​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷ​ബ്‌​നാ അ​ന്‍​വ​ര്‍, എ.​എ​സ്. നി​സാം, ഷ​ണ്മു​ഖ​ന്‍​പി​ള്ള,

ലി​സി ജോ​ബി, വി​ദ്യ, അ​നി​ലാ​ദേ​വി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. 2027 ജൂ​ണി​ല്‍ പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ര​വീ​ന്ദ്ര​ന്‍ മാ​സ്റ്റ​റു​ടെ സ്മാ​ര​കം തു​റ​ന്നു ന​ല്‍​കു​മെ​ന്ന് കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up