x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​യി​ല്‍ സ്‌​കൂ​ള്‍ മ​തി​ലി​ടി​ഞ്ഞു; സ​മീ​പ​ത്തെ വീ​ടി​നു ഭീ​ഷ​ണി


Published: July 10, 2026 06:34 AM IST | Updated: July 10, 2026 06:34 AM IST

കു​റു​ക്ക​ന്‍​മൂ​ല ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ മ​തി​ല്‍ ഇ​ടി​ഞ്ഞ നി​ല​യി​ല്‍.

മാ​ന​ന്ത​വാ​ടി: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ സ്‌​കൂ​ളി​ന്‍റെ മ​തി​ലി​ടി​ഞ്ഞു. കു​റു​ക്ക​ന്‍​മൂ​ല ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ മ​തി​ലാ​ണ് ഇ​ടി​ഞ്ഞ് സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തേ​ക്ക് പ​തി​ച്ച​ത്.

ക​രി​ങ്ക​ല്ലു​കൊ​ണ്ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് നി​ര്‍​മി​ച്ച മ​തി​ലാ​ണി​ത്. മ​റ്റ​പ്പ​ള്ളി​ല്‍ ര​മ​യു​ടെ സ്ഥ​ല​ത്തു​കൂ​ടി​യു​ള്ള റോ​ഡി​ലേ​ക്കാ​ണ് ഇ​ള​കി​യ ക​രി​ങ്ക​ല്ലു​ക​ള്‍ വീ​ണ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ​യാ​ണ് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് മൂ​ന്നു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ല്‍ മ​തി​ല്‍ നി​ര്‍​മി​ച്ച​തെ​ന്ന് ര​മ​യു​ടെ ഭ​ര്‍​ത്താ​വ് ജോ​സ​ഫ് പ​റ​ഞ്ഞു.

മ​തി​ല്‍ പു​ന​ര്‍​നി​ര്‍​മി​ച്ച് വീ​ടി​നു സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്ന് മു​മ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. മ​തി​ലി​നോ​ടു ചേ​ര്‍​ന്ന് വ​ലി​യ മു​ള​ങ്കൂ​ട്ട​വും സ്‌​കൂ​ള്‍ കോ​മ്പൗ​ണ്ടി​ലു​ണ്ട്.

ഇ​തും​കൂ​ടി ഇ​ടി​ഞ്ഞാ​ല്‍ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് പ​തി​ക്കു​ക​യെ​ന്ന​തി​നാ​ല്‍ പേ​ടി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു. മ​തി​ല്‍ പൊ​ളി​ച്ചു​മാ​റ്റി സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്നും ക​ല്ലു​ക​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ജോ​സ​ഫ് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up