വരാപ്പുഴ അതിരൂപത ബിസിസി ഏകദിന നേതൃത്വ ശില്പശാല അതിരൂപത ചാൻസലർ ഫാ. എബിജിൻ അറയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു. ഫാ. യേശുദാസ് പഴമ്പിള്ളി, അഡ്വ. ചാർളി പോൾ, റോയ് പാളയത്തിൽ, ആന്റോണിനസ് മനയിൽ, നിക്സൺ വേണാട്ട് തുട
കൊച്ചി:വരാപ്പുഴ അതിരൂപത ബിസിസിയുടെ നേതൃത്വത്തിൽ ഇടവകകളിൽ നിന്നുള്ള ഭാരവാഹികൾക്കായി കച്ചേരിപ്പടി ആശീർഭവനിൽ ഏകദിന നേതൃത്വ ശില്പശാല നടത്തി.
അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനം ചെയ്തു. ബിസിസി ഡയറക്ടർ ഫാ.യേശുദാസ് പഴമ്പിള്ളി അധ്യക്ഷത വഹിച്ചു.
വിവിധ വിഷയങ്ങളിൽ അഡ്വ. ചാർളി പോൾ, ഫാ. ഡോ. ജോഷി മയ്യാറ്റിൽ, സ്റ്റീഫൻ വർഗീസ് എന്നിവർ ക്ലാസുകൾ നയിച്ചു.
ബിസിസി കോ ഓർഡിനേറ്റർമാരായ റോയി പാളയത്തിൽ, അന്റോണിനസ് മനയിൽ, നിക്സൺ വേണാട്ട് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam