ഫോർട്ടുകൊച്ചി: ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മാണ പദ്ധതിയുടെ രണ്ടാം ഘട്ടം വേഗത്തില്‍ തുടങ്ങാന്‍ തീരുമാനം. മന്ത്രി മോന്‍സ് ജോസഫ്, മുഹമ്മദ് ഷിയാസ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം രണ്ടാം ഘട്ട കടല്‍ ഭിത്തി നിര്‍മാണ പദ്ധതിയുടെ നിലവിലെ സ്ഥിതി പരിശോധിച്ചു.
നിലവിൽ സാമ്പത്തിക അനുമതി ലഭിച്ചിട്ടുള്ള 369 കോടി ഉപയോഗിച്ച് എത്രയും വേഗം പദ്ധതി തുടങ്ങുവാനുള്ള നടപടികൾ ആരംഭിക്കുവാനാണ് തീരുമാനമായത്. പുത്തൻതോട് ബീച്ച് മുതൽ മാനാശേരി വരെ 6.1കീമി ആണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
മുഹമ്മദ് ഷിയാസ് എംഎല്‍എയുടെ ആവശ്യ പ്രകാരം ഭരണാനുമതി തുക ഉപയോഗിച്ച് വടക്കു ഭാഗത്തേക്ക് ബീച്ച് റോഡ് വരേയും കടൽഭിത്തി നീട്ടുവാനുള്ള സാധ്യത സർക്കാർ വിശദമായി പരിശോധിക്കും. പുതുതായി നിർദേശിച്ച സാങ്കേതിക വിദ്യയെക്കുറിച്ചുള്ള വ്യക്തത ലഭിക്കാത്തതിനാൽ സാങ്കേതികാനുമതി ലഭിക്കുന്നത് നിലവിൽ വൈകുകയാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
Tags : Local News Nattuvishesham Ernakulam