x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്തം : വ​യ​നാ​ട്ടി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് കു​ത്ത​നെ കു​റ​ഞ്ഞു


Published: July 10, 2026 06:29 AM IST | Updated: July 10, 2026 06:29 AM IST

അ​ട​ഞ്ഞു​കി​ട​ക്കു​ന്ന എ​ട​യ്ക്ക​ല്‍ ഗു​ഹ.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മേ​പ്പാ​ടി​ക്ക് സ​മീ​പം തു​ര​ങ്ക​നി​ര്‍​മാ​ണം ന​ട​ക്കു​ന്ന ക​ള്ളാ​ടി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ അ​ഞ്ചു​പേ​ര്‍ മ​രി​ക്കു​ക​യും മൂ​ന്നു​പേ​രെ കാ​ണാ​താ​കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​യ​നാ​ട്ടി​ലേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ല്‍ വ​ന്‍ ഇ​ടി​വ്.

കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച​തോ​ടെ മ​ഴ​യും പ്ര​കൃ​തി​ഭം​ഗി​യും ആ​സ്വ​ദി​ക്കാ​ന്‍ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി വ​ലി​യ തോ​തി​ല്‍ സ​ഞ്ചാ​രി​ക​ള്‍ ജി​ല്ല​യി​ലേ​ക്ക് എ​ത്തി​യി​രു​ന്നെ​ങ്കി​ലും ദു​ര​ന്ത​വാ​ര്‍​ത്ത​യ്ക്ക് പി​ന്നാ​ലെ ഹോ​ട്ട​ല്‍ ബു​ക്കിം​ഗു​ക​ളും യാ​ത്രാ​പ​ദ്ധ​തി​ക​ളും വ്യാ​പ​ക​മാ​യി റ​ദ്ദാ​ക്ക​പ്പെ​ടു​ക​യാ​ണ്.ഈ ​മാ​സം ഏ​ഴി​ന് രാ​വി​ലെ മേ​പ്പാ​ടി​യി​ലെ തു​ര​ങ്ക​നി​ര്‍​മാ​ണ സ്ഥ​ല​മാ​യ മീ​നാ​ക്ഷി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലാ​ണ് ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​ത്.

അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് സു​ര​ക്ഷാ ആ​ശ​ങ്ക വ​ര്‍​ധി​ച്ച​തോ​ടെ നി​ര​വ​ധി സ​ഞ്ചാ​രി​ക​ള്‍ യാ​ത്ര മാ​റ്റി​വ​യ്ക്കു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്ത​താ​യി ടൂ​റി​സം മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നു. ബ​ത്തേ​രി, ക​ല്‍​പ്പ​റ്റ, മേ​പ്പാ​ടി, അ​മ്പ​ല​വ​യ​ല്‍, പൂ​ക്കോ​ട്, എ​ട​യ്ക്ക​ല്‍ തു​ട​ങ്ങി​യ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ടൗ​ണു​ക​ളി​ലും പ​തി​വ് സീ​സ​ണു​ക​ളി​ലെ തി​ര​ക്ക് ഇ​പ്പോ​ള്‍ കാ​ണാ​നി​ല്ല. മു​ത്ത​ങ്ങ, തോ​ല്‍​പ്പെ​ട്ടി, പാ​ട്ട​വ​യ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ദേ​ശീ​യ​പാ​ത വ​ഴി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.

കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ച​തും സ​ഞ്ചാ​രി​ക​ളു​ടെ ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ച്ചു. ജി​ല്ല​യി​ല്‍ തു​ട​ര്‍​ച്ച​യാ​യി റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന​തും യാ​ത്ര​ക​ള്‍​ക്ക് തി​രി​ച്ച​ടി​യാ​യ​താ​യി ടൂ​റി​സം മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ പ​റ​ഞ്ഞു. റി​സോ​ര്‍​ട്ടു​ക​ള്‍, ഹോം​സ്റ്റേ​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ മു​റി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ബു​ക്കിം​ഗു​ക​ള്‍ റ​ദ്ദാ​ക്കു​ന്ന പ്ര​വ​ണ​ത വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​ക്യു​പ​ന്‍​സി നി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ തൊ​ഴി​ലാ​ളി​ക​ളെ​യും ചെ​റു​കി​ട ടൂ​റി​സം സം​രം​ഭ​ക​രെ​യും പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

ജീ​പ്പ് സ​ഫാ​രി, ഗൈ​ഡ് സേ​വ​നം, പ്രാ​ദേ​ശി​ക വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ​യും സ​ഞ്ചാ​രി​ക​ളു​ടെ കു​റ​വ് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. കാ​ല​വ​ര്‍​ഷ ടൂ​റി​സ​ത്തെ ആ​ശ്ര​യി​ച്ച് വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്ന ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് ക​ള്ളാ​ടി ദു​ര​ന്ത​വും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. സ്ഥി​തി​ഗ​തി​ക​ള്‍ സാ​ധാ​ര​ണ നി​ല​യി​ലാ​കു​ക​യും സ​ഞ്ചാ​രി​ക​ളു​ടെ വി​ശ്വ​സം തി​രി​ച്ചു​പി​ടി​ക്കാ​നാ​കു​ക​യും ചെ​യ്താ​ല്‍ മാ​ത്ര​മേ മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​കൂ​വെ​ന്നാ​ണ് ടൂ​റി​സം രം​ഗ​ത്തു​ള്ള​വ​രു​ടെ വി​ല​യി​രു​ത്ത​ല്‍.

വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി സ​ത്യ​ഗ്ര​ഹം ന​ട​ത്തി

ക​ല്‍​പ്പ​റ്റ: ആ​ന​ക്കാം​പൊ​യി​ല്‍-​ക​ള്ളാ​ടി തു​ര​ങ്ക​പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ര​സ്ഥി​തി സാം​സ്‌​കാ​രി​ക മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ സി​വി​ല്‍ സ്‌​റ്റേ​ഷ​നു മു​ന്നി​ല്‍ സ​ത്യ​ഗ്ര​ഹം ന​ട​ത്തി.

ക​ള്ളാ​ടി​തു​ര​ങ്ക​മു​ഖ​ത്തു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്ത​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​യാ​യ ക​രാ​ര്‍ ക​മ്പ​നി​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യും അ​വ​രെ അ​യോ​ഗ്യ​രാ​ക്കു​ക​യും ചെ​യ്യു​ക, മ​തി​യാ​യ വി​ദ​ഗ്ദ പ​ഠ​നം ന​ട​ത്താ​തെ​യും കേ​ന്ദ്ര​വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്ന് തെ​റ്റാ​യ വി​വ​രം ന​ല്‍​കി തെ​റ്റി​ദ്ധ​രി​പ്പി​ച്ചും പ​രി​സ്ഥി​തി അം​ഗീ​കാ​രം ക​ര​സ്ഥ​മാ​ക്കി​യ മു​ന്‍​സ​ര്‍​ക്കാ​രി​ന്‍റെ ചെ​യ്തി​ക​ള്‍ സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സ​ത്യ​ഗ്ര​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.
വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ന്‍. ബാ​ദു​ഷ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് വ​ട്ടേ​ക്കാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​രു​ള്‍​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും തു​ട​ര്‍​ച്ച​യാ​യി ന​ട​ക്കു​ന്ന അ​തീ​വ ദു​ര്‍​ബ​ല​മാ​യ പ്ര​ദേ​ശ​ത്താ​ണ് തു​ര​ങ്ക​മു​ണ്ടാ​ക്കു​ന്ന​തെ​ന്നും സ​മീ​പ​വ​ര്‍​ഷ​ങ്ങ​ളി​ല്‍ മൂ​ന്ന് ഉ​രു​ള്‍ പൊ​ട്ട​ലു​ണ്ടാ​യ പ്ര​ദേ​ശ​ത്തി​ന്‍റെ സ​മീ​പ​ത്താ​ണ് തു​ര​ങ്കം നി​ര്‍​മി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ലും ക​ര്‍​ക്ക​ശ​മാ​യ 20 ഉ​പാ​ധി​ക​ള്‍ നി​ര്‍​ദേ​ശി​ച്ചാ​ണ് സം​സ്ഥാ​ന പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന സ​മി​തി തു​ര​ങ്ക നി​ര്‍​മാ​ണ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​മി​തി​യെ​യും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തെ​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ങ്ങ​നെ നേ​ടി​യ പ​രി​സ്ഥി​തി അ​നു​മ​തി​യെ​ക്ക​റി​ച്ചും തി​ടു​ക്ക​പ്പെ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​നെ​ക്കു​റി​ച്ചും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യെ​ക്കു​റി​ച്ചും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണം.
പ​ല സം​സ്ഥാ​ന​ത്തും ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​പ്പെ​ട്ട ക​മ്പ​നി​ക്ക് ക​രാ​ര്‍ ന​ല്‍​കി​യ​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ന​ല്‍​കി​യ അ​നു​മ​തി​ക്ക് നി​ര്‍​ദേ​ശി​ച്ച 60 മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ന്നു​പോ​ലും സ​ര്‍​ക്കാ​രോ ക​മ്പ​നി​യോ പാ​ലി​ച്ചി​ട്ടി​ല്ല.

തു​ര​ങ്ക​നി​ര്‍​മി​തി​യി​ല്‍ പാ​റ സ്‌​ഫോ​ട​നം ന​ട​ത്ത​രു​തെ​ന്ന് വി​ല​ക്കി​യി​രു​ന്നെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് പാ​റ പൊ​ട്ടി​ക്കാ​നു​ള​ള സ്‌​ഫോ​ട​ന​ത്തി​ന്‍റെ ബ​ട്ട​ണ​മ​ര്‍​ത്തി​ക്കൊ​ണ്ടാ​ണ്. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​ച്ച​ക്കൊ​ടി കാ​ണി​ക്കു​ക​യാ​യി​രു​ന്നു.

വ​യ​നാ​ട് പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി ന​ല്‍​കി​യ പ​രാ​തി സം​സ്ഥാ​ന​പ​രി​സ്ഥി​തി ആ​ഘാ​ത സ​മി​തി​യും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​വും ത​ള്ളി​ക്ക​ള​ഞ്ഞ​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും ക​രാ​ര്‍ ക​മ്പ​നി​യു​ടെും സ​മ്മ​ര്‍​ദ്ദ​ത്തെ തു​ട​ര്‍​ന്നാ​ണ്. ഹൈ​ക്കോ​ട​തി​യി​ലും സു​പ്രീം കോ​ട​തി​യി​ലും ന​ല്‍​കി​യ ഹ​ര്‍​ജ്ജി​ക​ള്‍ ത​ള്ളി​യ​തി​ലും ദു​രൂ​ഹ​ത​യു​ണ്ട്. ഇ​പ്പോ​ള്‍ സം​ഭ​വി​ച്ച​ത് പ്ര​കൃ​തി​യു​ടെ ചെ​റി​യ സൂ​ച​ന​യും താ​ക്കീ​തു​മാ​ണ്. ട​ണ​ലി​ന്‍റെ പ്ര​വൃ​ത്തി തു​ട​ര്‍​ന്നാ​ല്‍ ഭ​യാ​ന​ക​മാ​യ ദു​ര​ന്ത​ങ്ങ​ള്‍ ഇ​നി​യു​മു​ണ്ടാ​കും. വ​യ​നാ​ട്ടി​ലെ ചു​രം റോ​ഡു​ക​ളി​ല്‍ നി​ത്യേ​ന സം​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്ന് ഈ ​തു​ര​ങ്കം പ​രി​ഹാ​ര​മ​ല്ല.

വ​യ​നാ​ടി​ന്‍റെ പ​രി​സ്ഥി​തി​യെ​യും പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ സു​സ്ഥി​ര​ത​യെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന തു​ര​ങ്ക​പ​ദ്ധ​തി ശാ​ശ്വ​ത​മാ​യി ഉ​പേ​ക്ഷി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് സ​ത്യ​ഗ്ര​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. സാം ​പി. മാ​ത്യു, ബാ​ബു മൈ​ല​മ്പാ​ടി, തോ​മ​സ് അ​മ്പ​ല​വ​യ​ല്‍, ഡോ. ​പി.​ജി. ഹ​രി, സു​നി​ല്‍ ജോ​സ​ഫ്, പി.​കെ. ഭ​ഗ​ത്ത്, എം. ​ഗം​ഗാ​ധ​ര​ന്‍, എം.​കെ. ഷി​ബു, ടി. ​ശി​വ​രാ​ജ്, ബി.​ജി. ലാ​ലി​ച്ച​ന്‍, അ​ബു പൂ​ക്കോ​ട്, പി.​ജി. ല​ത, എം. ​ബാ​ബു​രാ​ജ്, സ​ണ്ണി മ​ര​ക്ക​ട​വ്, സ​ണ്ണി പ​ടി​ഞ്ഞാ​റ​ത്ത​റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up