സെന്റ് ജോൺസ് ഡേ കെയർ സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികളുമായി സംവദിക്കുന്ന നാട്ടകം സുരേഷ് എംഎൽഎ.
കുമരകം: ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുമരകത്ത് പ്രവര്‍ത്തിക്കുന്ന സെന്റ് ജോണ്‍സ് അഗാപ്പെ ഡെ കെയര്‍ സെന്ററിലെ കുട്ടികളുമായി നാട്ടകം സുരേഷ് എംഎൽഎ സംവദിച്ചത് കുട്ടികൾക്ക് വേറിട്ട അനുഭവമായി.
എംഎൽഎ സ്കൂളിൽ എത്തിയതിന്റെ സന്തോഷം അവരുടെ മുഖത്ത് ദൃശ്യമായിരുന്നു. ഭിന്നശേഷിയുള്ളവരുടെ അവകാശ സംരക്ഷണത്തിനും ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നന്നതിനും സാധ്യമാകുന്ന ഇടപെടലുകള്‍ ഉറപ്പ് നല്‍കിയാണ് അദ്ദേഹം ഭിന്നശേഷിയുള്ള കുട്ടികള്ളോടും അവരുടെ മാതാപിതാക്കളോടും സംവദിച്ചത്. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് കുമരകം കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നൽകിയ പച്ചക്കറി വിത്തുകളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
കുമരകം വള്ളറപ്പള്ളി വികാരി ഫാ. ഫിലിപ്പ് കരിശേരിയില് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ. വൈശാഖ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അലന് കുര്യാക്കോസ് മാത്യു , കുമരകം കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു ടി. ചാക്കോ, കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, പേരന്റ്സ് നെറ്റ്വര്‍ക്ക് പ്രതിനിധി സി.പി. ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
സിസ്റ്റര്‍ അജോ ഡിസിപിബി, ഷേര്‍ളി ജോസ്, ഗീത പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Kottayam