കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തക പരിശീലന പരിപാടിയുടെ ഉദ്ഘാടനം നാട്ടകം സുരേഷ് എംഎ
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ഏകദിന പരിശീലന പരിപാടിയും നാട്ടകം സുരേഷ് എംഎല്‍എയ്ക്കു സ്വീകരണവും സംഘടിപ്പിച്ചു.
തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം നാട്ടകം സുരേഷ് എംഎല്‍എ നിര്‍വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ബിബിന്‍ കണ്ടോത്ത്, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്മാന് ടോമി കുരുവിള,
കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ബിന്‍സി സെബാസ്റ്റ്യന്‍, ടി.സി. റോയി, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ലൗലി ജോര്‍ജ്, കെഎസ്എസ്എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന് ഒഴുങ്ങാലില്‍ എന്നിവര്‍ പ്രസംഗിച്ചു. നാട്ടകം സുരേഷ് എംഎല്‍എയെ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്കു വേണ്ടി സഹായ മെത്രാന് ഗീവര്‍ഗീസ് മാര്‍ അപ്രേം പൊന്നാടയും പൂച്ചെണ്ടും നല്കി ആദരിച്ചു.
Tags : Local News Nattuvishesham Kottayam