ജെസ്ലിൻ
കുമരകം: റോമിൽ നടന്ന പ്ലസ് ത്രീ (+3) പരീക്ഷയിൽ നൂറിൽ നൂറു മാർക്കും നേടി ഉന്നതവിജയം കരസ്ഥമാക്കിയ കുമരകം സ്വദേശിനി ജെസ്ലിൻ ജോബിക്ക് അഭിനന്ദന പ്രവാഹം. കുമരകം കരികണ്ണന്തറ ജോബിയുടെയും (കൊച്ചുമോൻ) ബിൻസിയുടെയും മകളാണ് ജെസ്ലിൻ. മികച്ച വിജയം സ്വന്തമാക്കിയ ജെസ്ലിന്റെ നേട്ടം പ്രവാസി മലയാളി വിദ്യാർഥികൾക്കാകെ മാതൃകയും പ്രചോദനവുമാണ്.
ജന്മനാടിന്റെ പെരുമ രാജ്യാന്തരതലത്തിൽ ഉയർത്തിയ വിദ്യാർഥിനിയെ പ്രവാസി മലയാളികളുടെ വിവിധ കൂട്ടായ്മകൾ ചേർന്ന് അഭിനന്ദിച്ചു. കുമരകം സെന്റ് ജോൺസ് വള്ളാറപ്പള്ളി ഇടവകാംഗമാണ് ജെസ്ലിൻ.
Tags : Local News Nattuvishesham Kottayam