x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​​കു​​ര്യാ​​ക്കോ​​സ് കാ​​ലാ​​യി​​ലി​ന്‍റെ കോ​​ര്‍ എ​​പ്പി​​സ്‌​​കോ​​പ്പ സ്ഥാ​​നാ​​രോ​​ഹ​​ണം ഇ​​ന്ന്


Published: July 10, 2026 07:30 AM IST | Updated: July 10, 2026 07:30 AM IST

ഫാ. ​​കു​​ര്യാ​​ക്കോ​​സ് കാ​​ലാ​​യിൽ

മ​​ണ​​ര്‍​കാ​​ട്: സെ​​ന്‍റ് മേ​​രീ​​സ് യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക​​ത്തീ​​ഡ്ര​​ല്‍ സ​​ഹ​​വി​​കാ​​രി​​യും കോ​​ട്ട​​യം ഭ​​ദ്രാ​​സ​​ന​​ത്തി​​ലെ മു​​തി​​ര്‍​ന്ന വൈ​​ദി​​ക​​നു​​മാ​​യ ഫാ. ​​കു​​ര്യാ​​ക്കോ​​സ് കാ​​ലാ​​യി​​ലി​​ന്‍റെ (72) കോ​​ര്‍ എ​​പ്പി​​സ്‌​​കോ​​പ്പ സ്ഥാ​​നാ​​രോ​​ഹ​​ണം ഇ​​ന്നു ന​​ട​​ക്കും. സു​​ന്ന​​ഹ​​ദോ​​സ് സെ​​ക്ര​​ട്ട​​റി​​യും ഭ​​ദ്രാ​​സ​​നാ​​ധി​​പ​​നു​​മാ​​യ ഡോ. ​​തോ​​മ​​സ് മാ​​ര്‍ തീ​​മോ​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യി​​ല്‍​നി​​ന്നാ​​ണ് കോ​​ര്‍ എ​​പ്പി​​സ്‌​​കോ​​പ്പാ സ്ഥാ​​നം സ്വീ​​ക​​രി​​ക്കു​​ന്ന​​ത്.

ഇ​​ന്നു രാ​​വി​​ലെ മ​​ണ​​ര്‍​കാ​​ട് ക​​ത്തീ​​ഡ്ര​​ലി​​ല്‍ ന​​ട​​ക്കു​​ന്ന വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​മ​​ധ്യേ​​യാ​​ണ് സ്ഥാ​​നാ​​രോ​​ഹ​​ണം. കോ​​ഴി​​ക്കോ​​ട് ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ന്‍ പൗ​​ലോ​​സ് മാ​​ര്‍ ഐ​​റേ​​നി​​യ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ സ​​ഹ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.

മ​​ണ​​ര്‍​കാ​​ട് വെ​​ട്ടി​​ക്കു​​ന്നേ​​ല്‍ കാ​​ലാ​​യി​​ല്‍ കെ.​​എം. കു​​ര്യ​​ന്‍റെ​​യും മ​​റി​​യാ​​മ്മ​​യു​​ടെ​​യും പു​​ത്ര​​നാ​​യി 1954 ന​​വം​​ബ​​ര്‍ എ​​ട്ടി​​ന് ഫാ. ​​കു​​ര്യാ​​ക്കോ​​സ് കാ​​ലാ​​യി​​ലി​​ന്‍റെ ജ​​ന​​നം. മ​​ലേ​​ക്കു​​രി​​ശ്, പെ​​രു​​മ്പ​​ള്ളി ദ​​യ​​റാ​​ക​​ളി​​ല്‍ വൈ​​ദി​​ക വി​​ദ്യാ​​ഭ്യാ​​സം.

1976 ജൂ​​ലൈ 26ന് ​​മ​​ലേ​​കു​​രി​​ശ് ദ​​യ​​റാ​​യി​​ല്‍ തോ​​മ​​സ് മാ​​ര്‍ ഒ​​സ്താ​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യി​​ല്‍​നി​​ന്ന് ശെ​​മ്മാ​​ശ​​പ​​ട്ട​​വും 1982 ജൂ​​ണ്‍ 27നു ​​മ​​ണ​​ര്‍​കാ​​ട് പ​​ള്ളി​​യി​​ല്‍ കോ​​ട്ട​​യം ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ന്‍ ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ ഗ്രി​​ഗോ​​റി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യി​​ല്‍​നി​​ന്ന് ക​​ശീ​​ശാ സ്ഥാ​​ന​​വും സ്വീ​​ക​​രി​​ച്ചു. 1982 മു​​ത​​ല്‍ മ​​ണ​​ര്‍​കാ​​ട് പ​​ള്ളി​​യി​​ല്‍ സ​​ഹ​​വി​​കാ​​രി.

ഭാ​​ര്യ: മ​​ല്ല​​പ്പ​​ള​​ളി കീ​​ഴ്വാ​​യ്പൂ​​ര്‍ തോ​​ട്ട​​ത്തി​​മ​​ല​​യി​​ല്‍ വെ​​ട്ട​​ച്ചേ​​രി​​ലാ​​യ ഓ​​മ​​ന കു​​ര്യാ​​ക്കോ​​സ്. മ​​ക്ക​​ള്‍: അ​​രു​​ണ്‍ കു​​ര്യാ​​ക്കോ​​സ് ഹെ​​ഡ്മാ​​സ്റ്റ​​ര്‍, സെ​​ന്‍റ് മേ​​രീ​​സ് യു​​പി സ്‌​​കൂ​​ള്‍, മീ​​ന​​ടം നോ​​ര്‍​ത്ത്) ഡോ. ​​അ​​ല​​ന്‍ കു​​ര്യാ​​ക്കോ​​സ് (അ​​സി. പ്ര​​ഫ​​സ​​ര്‍, മ​​രി​​യ​​ന്‍ കോ​​ള​​ജ് കു​​ട്ടി​​ക്കാ​​നം).

Tags : Local News Nattuvishesham Kottayam

Recent News

Corehub Up