പിട്ടാപ്പിള്ളിൽ ഏജൻസീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ മുടിക്കരായി സെന്റ് റീത്താസ് എൽപി സ്കൂളിൽ ആരംഭിച്ച ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം കുറ
മുടിക്കരായി സെന്റ് റീത്താസ് എൽപി സ്കൂളിൽ
പെരുമ്പാവൂർ : മുടിക്കരായി സെന്റ് റീത്താസ് എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം കുറുപ്പംപടി ഡിഎഫ്സി ഫൊറോന ഡയറക്ടർ ഫാ. ജെയിംസ് കക്കുഴി പ്രധാനാധ്യാപിക ഡീന മാത്യുവിന് ദീപിക പത്രം നൽകി നിർവഹിച്ചു.
രൂപത ഡയറക്ടർ ഫാ. ഡോ. ആന്റണി പുത്തൻകുളം പിട്ടാപ്പിള്ളിൽ ഏജൻസീസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ അജോ തോമസ് പിട്ടാപ്പിള്ളിൽ, രൂപത പ്രസിഡന്റ് ഡിഗോൾ കെ. ജോർജ്, രൂപത വൈസ് പ്രസിഡന്റ് എൽസി പത്രോസ്, ഫൊറോന സെക്രട്ടറി റീന കുട്ടാടൻ, അധ്യാപകരായ മരിയറ്റ് ഡോമി, ദീപ തോമസ്, ജൂഡി ലൂയിസ്,
ലിഞ്ജു സി. അഗസ്റ്റിൻ, അനീഷ് കെ. തങ്കച്ചൻ, ദീപിക ഏരിയ മാനേജർ നിബിൻ അലോഷ്യസ് എന്നിവർ സംസാരിച്ചു. പത്രം സ്കൂളിൽ സ്പോൺസർ ചെയ്തിരിക്കുന്നത് പെരുമ്പാവൂർ പിട്ടാപ്പിള്ളിൽ ഏജൻസീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ്.
നെടുങ്ങപ്ര സെന്റ് ആന്റണീസ് യുപി സ്കൂളിൽ
പെരുമ്പാവൂർ : നെടുങ്ങപ്ര സെന്റ് ആന്റണീസ് യുപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം ഡിഎഫ്സി രൂപത ഡയറക്ടർ ഫാ. ഡോ. ആന്റണി പുത്തൻകുളം സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റിയക്ക് ദീപിക പത്രം നൽകി നിർവഹിച്ചു.
നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളി വികാരിയും സ്കൂൾ മാനേജരുമായ ഫാ. മാത്യു തേക്കുംകാട്ടിൽ, രൂപത പ്രസിഡന്റ് ഡിഗോൾ കെ. ജോർജ്, രൂപത വൈസ് പ്രസിഡന്റ് എൽസി പത്രോസ്, ഫൊറോന സെക്രട്ടറി റീന കൂട്ടാടൻ, അധ്യാപകരായ ജിൻസി പോൾ, റിൻസി സെബാസ്റ്റ്യൻ, ബെന്റില ബെന്നി, കണിക തോമസ്, ജോസ്മി ജോസ്, അനുമോൾ ജോൺ, ജൂഡിമോൾ ജോസഫ്, ദീപിക ഏരിയ മാനേജർ നിബിൻ അലോഷ്യസ് എന്നിവർ സംസാരിച്ചു.
പത്രം സ്കൂളിൽ സ്പോൺസർ ചെയ്തിരിക്കുന്നത് കുറുപ്പുംപടി സെന്റ് പീറ്റർ ആൻഡ് പോൾ ഫൊറോന പള്ളിയിലെ മാതൃവേദി അംഗങ്ങൾ ആണ്.
Tags : Local News Nattuvishesham Ernakulam