x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ട​ക​മു​റി ഒ​ഴി​യാ​ൻ പ​റ​ഞ്ഞ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ഉ​ട​മ​യെ​യും ഭാ​ര്യ​യെ​യും ആ​ക്ര​മി​ച്ചു; മു​റി​ക്ക് തീ​യി​ട്ടു


Published: July 10, 2026 05:35 AM IST | Updated: July 10, 2026 05:35 AM IST

മ​ര​ട്: വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മു​റി ഒ​ഴി​ഞ്ഞു പൊ​യ്ക്കോ​ളാ​ൻ പ​റ​ഞ്ഞ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ഉ​ട​മ​യെ​യും ഭാ​ര്യ​യെ​യും വാ​ട​ക​ക്കാ​ര​ൻ ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ച പ്ര​തി മു​റി​ക്ക് തീ​യി​ട്ട ശേ​ഷം മു​ങ്ങി.

മ​ര​ട് തോ​മ​സ്പു​രം നെ​ടും​പ​റ​മ്പി​ൽ വീ​ട്ടി​ൽ ടൈ​റ്റ​സ് (56), ഭാ​ര്യ ഗ്രീ​നി (45) എ​ന്നി​വ​രെ​യാ​ണ് വാ​ട​ക​യ്ക്ക് താ​മ​സി​ച്ച മ​ല​പ്പു​റം സ്വ​ദേ​ശി ശ​ര​ത് ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച്ച വൈ​കി​ട്ട് 5.30 ഓ​ടെ പ​രാ​തി​ക്കാ​ര​ന്‍റെ വ​ർ​ക്ക്ഷോ​പ്പി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.

ടൈ​റ്റ​സി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ പോ​ലീ​സ് വി​ട്ട​യ​ച്ച​തി​ന് പി​ന്നാ​ലെ ഇ​യാ​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന മു​റി​യ്ക്ക് തീ​യി​ട്ട ശേ​ഷം മു​ങ്ങു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രു​ക്കേ​റ്റ ഉ​ട​മ​യും ഭാ​ര്യ​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up