x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​ത്തൂപ്പു​ഴ​യി​ല്‍ പെ​ട്രോ​ള്‍ പമ്പിൽ ക​വ​ര്‍​ച്ച​


Published: July 10, 2026 06:55 AM IST | Updated: July 10, 2026 06:55 AM IST

അ​രി​പ്പ​യി​ലെ പെ​ട്രോ​ള്‍ പ​മ്പി​ലെ മേ​ശ കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ല്‍.

കു​ള​ത്തൂ​പ്പു​ഴ : കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ ക​വ​ര്‍​ച്ച​യും ക​വ​ര്‍​ച്ചാശ്ര​മ​വും ന​ട​ന്നു. അ​രി​പ്പ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ന്‍​സാ​രി ഫ്യൂ​വ​ല്‍​സി​ല്‍ ക​വ​ര്‍​ച്ച​യും കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഏ​താ​നും മീ​റ്റ​റു​ക​ള്‍ മാ​ത്രം ദൂ​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ശാ​സ്താ ഫ്യുവ​ല്‍​സി​ല്‍ ക​വ​ര്‍​ച്ച ശ്ര​മ​വു​മാ​ണ് ഉ​ണ്ടാ​യ​ത്.

പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ അ​ന്‍​സാ​രി ഫ്യൂ​വ​ല്‍​സി​ന്‍റെ ഓ​ഫീ​സ് വാ​തി​ല്‍ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്‌ടാവ് മേ​ശ കു​ത്തി​പ്പൊ​ളി​ച്ചു 25,000 രൂ​പ​യും മൊ​ബൈ​ല്‍ ഫോ​ണ്‍, മൊ​ബൈ​ല്‍ ഫോ​ണ്‍ ചാ​ര്‍​ജ​ര്‍, ബ്ലൂ ​ടൂ​ത്ത് സ്പീ​ക്ക​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ ക​വ​ര്‍​ന്നു. കൂ​ടാ​തെ പ​മ്പി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യു​ടെ ുതാ​ക്കോ​ലും മു​ന്‍ വ​ശ​ത്താ​യി പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​യി​ല്‍ മോ​ഷ​ണ ശ്ര​മ​വും ന​ട​ത്തി.

കഴിഞ്ഞദിവസം രാ​വി​ലെ ആ​റോ​ടെ പ​മ്പി​ല്‍ എ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് വാ​തി​ല്‍ തു​റ​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത്. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ക​വ​ര്‍​ച്ച വ്യ​ക്ത​മാ​യ​തോ​ടെ പ​മ്പു​ട​മ​യെ അ​റി​യി​ക്കു​ക​യും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. കു​ള​ത്തൂ​പ്പു​ഴ പ​ട്ട​ണ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ശാ​സ്താ ഫ്യൂ​വ​ല്‍​സി​ല്‍ ക​വ​ര്‍​ച്ചാശ്ര​മം ന​ട​ന്നു.

ഉ​ട​മ​യും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്. ‌ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളി​ലും ക​വ​ര്‍​ച്ച ന​ട​ത്തി​യി​ട്ടു​ള്ള​ത് ഒ​രാ​ള്‍ ത​ന്നെ​യാ​ണെന്നാ​ണ് പോ​ലീ​സ് അ​നു​മാ​നം. ഹെ​ല്‍​മ​റ്റ് ധ​രി​ച്ചെ​ത്തി​യ മോ​ഷാ​വി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. പ​മ്പ് ഉ​ട​മ​ക​ളു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up