x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് മാ​റ്റി​വ​യ്ക്കാ​ന്‍ പ​റ​ഞ്ഞ​തി​ന് ക​ട​യു​ട​മ​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേൽപ്പിച്ചു


Published: July 10, 2026 06:51 AM IST | Updated: July 10, 2026 06:51 AM IST

മു​ഖ​ത്തും ക​ണ്ണി​നും പ​രി​ക്കേ​റ്റ സൈ​നു​ലാ​ബ്‌ദീൻ.

കൊ​ട്ടി​യം : ക​ട​യ്ക്കു​മു​ന്നി​ല്‍ ത​ട​സ​മാ​യി കൊ​ണ്ടു​വ​ച്ച ബൈ​ക്ക് മാ​റ്റി​വ​യ്ക്കാ​ന്‍ പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ ക​ട​യു​ട​മ​യെ ആ​ക്ര​മി​ച്ചു പ​രി​ക്ക​ല്‍​പ്പിച്ചു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ത​ട്ടാ​മ​ല ച​കി​രി​ക്ക​ട യൂ​ണി​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും പ​ഴ​യാ​റ്റി​ന്‍​കു​ഴി ആ​ബി​ദ് ഫാ​ന്‍​സി സ്റ്റോ​ര്‍ ഉ​ട​മ​യു​മാ​യ സൈ​നു​ല്ലാ​ബ്ദീ (62 )നാ​ണ് പ​രി​ക്കേ​റ്റ​ത്.

മു​ഖ​ത്തും ക​ണ്ണി​നും പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ദ്യം പാ​ല​ത്ത​റ​യി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മേ​വ​റ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

കഴിഞ്ഞദിവസം സ​ന്ധ്യ​യ്ക്ക് ആ​യി​രു​ന്നു സം​ഭ​വം. ക​ട​യ്ക്കു മു​ന്നി​ല്‍​വ​ച്ച ബൈ​ക്ക് മാ​റ്റി​വ​യ്ക്കാ​ന്‍ പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ ബൈ​ക്കി​ല്‍ വ​ന്ന​യാ​ള്‍ സൈ​നു​ല്ലാ​ബ്ദീ​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ച്ച​യാ​യി വ്യാ​പാ​രി​ക​ള്‍​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും എ​തി​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഇ​ര​വി​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

അ​ക്ര​മി​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ പോ​ലീ​സ് ശ​ക്ത​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ത​ട്ടാ​മ​ല ച​കി​രി യൂ​ണി​റ്റ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up