നെടുമ്പായിക്കുളം എംഎന്‍ യുപി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷ പദ്ധതി സ്പോണ്സര് സലിം ബനാസ് വിദ്യാര്‍ഥികള്‍ക്ക് ദീപിക പത്രം നല്കി ഉദ്ഘാടനം ചെയ്യുന്നു. പിടിഎ പ്
കുണ്ടറ: വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിനും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും സാമൂഹ്യ പരിഷ്കരണ രംഗത്തും നിസ്തുലമായ പങ്കു വഹിച്ചിട്ടുള്ള പത്രമാണ് ദീപികയെന്ന് ബനാസ് ഫര്‍ണിച്ചര്‍ മാനേജര്‍ സലിം ബനാസ്.
അക്കാരണത്താലാണ് 140-ാം വര്‍ഷത്തിലേക്കു കടന്ന ദീപിക പത്രംതന്നെ കുട്ടികള്‍ക്കു നല്‍കണമെന്ന് തീരുമാനിച്ചതെന്നും മാധ്യമ ലോകത്തെ മഹാത്ഭുതമാണ് ദീപികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെടുമ്പായിക്കുളം എംഎന്‍ യുപി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിടിഎ പ്രസിഡന്റ് ഫാ. കെ.ജെയ്സണ്‍ അധ്യക്ഷനായ ചടങ്ങില്‍ മാനേജര്‍ പാപ്പച്ചന് തങ്കച്ചന്, സ്കൂള്‍ ഹെഡ്മിസ്ട്രസ് ബിജി ജോര്‍ജ്, ലോക്കല്‍ മാനേജര്‍ ഫിലിപ്പ് കോശി, പ്രാദശേിക ലേഖകന്‍ ജിജുമോന്‍ മത്തായി, ഏരിയ മാനേജര്‍ അരുണ്‍ ശശി എന്നിവര്‍ പ്രസംഗിച്ചു.
ബനാസ് ഫര്‍ണിച്ചര്‍ നെടുമ്പായിക്കുളം ഷോറൂമിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഒരു വര്‍ഷത്തെ പത്രം സ്പോണ്സര് ചെയ്തത്.
Tags : Local News Nattuvishesham Kollam