x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​മാ​ലി​യു​ടെ സ​മ​ഗ്ര​വി​ക​സ​ന രൂ​പ​രേ​ഖ മ​ന്ത്രി റോ​ജി എം. ​ജോ​ണി​ന് സ​മ​ര്‍​പ്പി​ച്ചു


Published: July 10, 2026 05:34 AM IST | Updated: July 10, 2026 05:34 AM IST

അ​ങ്ക​മാ​ലി: മു​നി​സി​പ്പ​ൽ പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ക​മാ​ലി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് ന​ട​പ്പാക്കേ​ണ്ട വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന രൂ​പ​രേ​ഖ സ്ഥ​ലം എം​എ​ൽ​എ യും ​മ​ന്ത്രി​യു​മാ​യ റോ​ജി എം. ​ജോ​ണി​ന് സ​മ​ര്‍​പ്പി​ച്ചു.

കൊ​ച്ചി മെ​ട്രോ അ​ങ്ക​മാ​ലി​യി​ലേ​ക്ക് നീ​ട്ടു​ന്ന​തി​ന് ഡി​പി​ആ​ര്‍ ത​യാ​റാ​ക്കു​മ്പോ​ള്‍ വി​മാ​ന​ത്ത​വ​ള​ത്തി​ല്‍ നി​ന്നും എ​ന്‍​എ​ച്ച് വ​ഴി അ​ങ്ക​മാ​ലി​യി​ലേ​ക്ക് നീ​ട്ട​ണ​മെ​ന്ന പൊ​തു​ജ​ന ആ​വ​ശ്യ​ത്തെ അം​ഗീ​ക​രി​ക്ക​ണം,ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാനാ​യി ബൈ​പാ​സ്/ഫ്‌​ളൈ ഓ​വ​ര്‍ പ​ദ്ധ​തി​ക​ള്‍ സ​ഫ​ല​മാ​ക്ക​ണം, താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ഗ്രേ​ഡ് ഉ​യ​ര്‍​ത്തണം, അ​ങ്ക​മാ​ലി​യെ താ​ലൂ​ക്കാ​യി ഉ​യ​ര്‍​ത്തു​വാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള​ട​ങ്ങി​യ​താ​ണ് സ​മ​ഗ്ര​വി​ക​സ​ന രൂ​പ​രേ​ഖ.

അ​പ​ക​ട മേ​ഖ​ല​യാ​യ അ​ങ്ക​മാ​ലി ബാ​ങ്ക് ജം​ഗ്ഷ​നി​ല്‍ ട്രാ​ഫി​ക് സി​ഗ്ന​ല്‍ സ്ഥാ​പി​ക്കണമെന്നും സ​മീ​പ​ത്തു​ള്ള എ​ന്‍​എ​ച്ചി​ന് സ​മാ​ന്ത​ര​മാ​യി സ്ഥി​തി ചെ​യ്യു​ന്ന പ​ഴ​യ എ​ന്‍​എ​ച്ച് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി ഇ​വി​ടെ​യു​ള്ള ഗ​താ​ഗ​തക്കുരുക്ക് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ങ്ക​മാ​ലി​യെ മാ​ലി​ന്യ​മു​ക്ത ന​ഗ​ര​മാ​ക്കി മാ​റ്റി ന​ഗ​ര സൗ​ന്ദ​ര്യ​വ​ല്‍​ക്ക​ര​ണം പ്രാ​ബ​ല്യ​ത്തി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും രൂ​പ​രേ​ഖ​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ക​ര​യാം​പ​റ​മ്പ് പ​ഴ​യ​പാ​ലം ബ​ല​പ്പെ​ടു​ത്തി മൂ​ക്ക​ന്നൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ള്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ത​ട​സ​മി​ല്ലാ​തെ അ​ങ്ക​മാ​ലി​യി​ലേ​ക്ക് വ​രു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക, തെ​രു​വ് നാ​യ് ശ​ല്യം കു​റ​യ്ക്കു​ന്ന​തി​ന് എ​ബി​സി സെ​ന്‍റ​ര്‍ സ്ഥാ​പി​ക്കു​ക, ടി.​ബി. ജം​ഗ്ഷ​നി​ല്‍ ട്രാ​ഫി​ക്സി​ഗ്ന​ല്‍ സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും രൂ​പ​രേ​ഖ​യി​ലുണ്ട്.

പൗ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജു പാ​റ​യ്ക്ക​ല്‍, നൈ​ജോ പാ​റേ​ക്കാ​ട്ടി​ല്‍ അ​ഡ്വ. ആ​ല്‍​ബ​ര്‍​ട്ട് ജോ​സ​ഫ്, വി​ന്‍​സെ​ന്‍റ് പൈ​നാ​ട​ത്ത്, മാ​ര്‍​ട്ടി​ന്‍ തെ​റ്റ​യി​ല്‍, സ​ജാ​ത് വ​ര്‍​ഗീ​സ്, ഇ. ​സി. ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രൂ​പ​രേ​ഖ മ​ന്ത്രി​ക്ക് കൈ​മാ​റി​യ​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up