x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ​യം​പേ​രൂ​രി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം


Published: July 10, 2026 05:39 AM IST | Updated: July 10, 2026 05:39 AM IST

ഉദയംപേരൂരിൽ മോഷണം നടന്ന ദർശന സൂപ്പർ മാർക്കറ്റിനുള്ളിൽ കയറിയ മോഷ്ടാവിന്‍റെ സിസി ടിവി ദൃശ്യം.

ഉ​ദ​യം​പേ​രൂ​ർ: ഉ​ദ​യം​പേ​രൂ​രി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം. വൈ​ക്കം റോ​ഡി​ൽ മ​ണ​കു​ന്നം വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്തു​ള്ള ദ​ർ​ശ​ന സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലും മാ​ങ്കാ​യി ക​വ​ല​യി​ലെ സി.​വി. ഫൈ​നാ​ൻ​സി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ താ​ഴ് പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വ് മൂ​ന്ന് മേ​ശ വ​ലി​പ്പു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 1,19,000 രൂ​പ ക​വ​ർ​ന്ന​താ​യാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

സി.​വി. ഫൈ​നാ​ൻ​സി​ന്‍റെ ഷ​ട്ട​ർ ഉ​യ​ർ​ത്തി അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വി​ന് ലോ​ക്ക​ർ തു​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. സ്വ​ർ​ണാ​ഭ​ര​ണ വി​ൽ​പ്പ​ന​യു​ള്ള സ്ഥാ​പ​ന​ത്തി​ലെ പു​റ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന കു​റ​ച്ച് ആ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി പ​റ​യു​ന്നു​ണ്ട്. ബു​ധ​നാ​ഴ്ച രാ​ത്രി രാ​ത്രി 12 ഓ​ടെ ദ​ർ​ശ​ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് മാ​ങ്കാ​യി ക​വ​ല​യി​ലെ ഫൈ​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ മോ​ഷ്ടാ​വ് എ​ത്തി​യ​താ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന​ത്.

അ​തി​ന് മു​ൻ​പാ​യി രാ​ത്രി 10.45ഓ​ടെ ഫൈ​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി മ​റ്റൊ​രു ദി​ശ​യി​ലേ​യ്ക്ക് തി​രി​ച്ച് വ​ച്ച​താ​യും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തൃ​ക്കാ​ക്ക​ര എ​സി​പി ആ​ർ. മ​നോ​ജ് കു​മാ​ർ, തൃ​പ്പൂ​ണി​ത്തു​റ എ​സ്എ​ച്ച്ഒ ടി.​ജി. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up